IndiGo Flight Viral Photos: വിമാനയാത്ര എന്ന് പറയുന്നത് ഏവര്‍ക്കും ഏറെ ആവേശം പകരുന്ന ഒന്നാണ്. അത് എത്ര തവണ വിമാനയാത്ര നടത്തിയിട്ടുള്ളവര്‍ ആയാലും ആ ആവേശത്തിന് ഒരു കുറവും ഉണ്ടാകില്ല... 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഏറെ പ്രതീക്ഷയോടെ വിമാനത്തില്‍ കയറുമ്പോള്‍ "തല ചുറ്റുന്ന" അനുഭവമാണ്‌ ഉണ്ടാകുന്നത് എങ്കിലോ?  ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... അതാണ്‌ യവനിക രാജ് ഷായ്ക്ക് സംഭവിച്ചത്....!! 


Also Read:  Mahashivratri 2024 Horoscope: മഹാശിവരാത്രിയില്‍ ശുഭ യോഗങ്ങളുടെ ഒരു അപൂർവ സംയോജനം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!    
 
യാത്രക്കാരിയായ യവനിക രാജ് ഷാ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു, ആവേശത്തോടെ വിമാനത്തിൽ കയറി, പക്ഷേ, അനുവദിച്ച സീറ്റില്‍ എത്തിയപ്പോള്‍ ഒന്ന് ഞെട്ടി, കാരണം ഇരിപ്പിടത്തില്‍ കുഷ്യന്‍ ഇല്ലായിരുന്നു....!!  ബാംഗ്ലൂരിൽ നിന്ന് ഭോപ്പാലിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ യവനിക രാജ് ഷായ്ക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. 


Also Read:  Kerala Ration Card: മാർച്ച് 15 മുതൽ മുൻഗണനാ റേഷൻ കാർഡ് ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം  
 
തന്‍റെ സീറ്റില്‍ കുഷ്യന്‍ ഇല്ല എന്ന് കണ്ട് യാത്രക്കാരി കോപിയ്ക്കുകയോ രൂക്ഷമായി പ്രതികരിക്കുകയോ ചെയ്തില്ല എന്നതും എന്നതും ശ്രദ്ധേയമാണ്, മറിച്ച് ആ വിവരം എക്സിലൂടെ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കി...!!



"സുന്ദരമായിരിയ്ക്കുന്നു, ഞാന്‍ സുരക്ഷിതമായി ഭോപ്പാലില്‍ ലാന്‍ഡ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..... ഇത് ബാംഗ്ലൂരിൽ നിന്ന് ഭോപ്പാലിലേക്ക് പോവുന്ന 6E 6465 വിമാനം ആണ്.." അവര്‍ എക്സില്‍ കുറിച്ചു. ഒപ്പം കുഷ്യനില്ലാത്ത സീറ്റിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 


യാത്രക്കാരി ഭോപ്പാലില്‍ ഇറങ്ങുമ്പോഴേയ്ക്കും അവരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.  നിരവധി രസകരമായ കമന്‍റുകളാണ് പ്രതികരണമായി എത്തിയത്.... 


"ഇത് ആദ്യമായിട്ടല്ല സംഭവിക്കുന്നത്. വിമാനക്കമ്പനികളുടെ ഇത്തരം പിഴവുകളെക്കുറിച്ചുള്ള പരാതികൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ഇപ്പോൾ അതിൽ അസ്വസ്ഥരാകുന്നതിനുപകരം ആളുകൾ അതിനെ കളിയാക്കുന്നു", ഒരു ഉപയോക്താവ് പറഞ്ഞു.


"വെബ് ചെക്കിൻ സമയത്ത് ഈ സീറ്റുകൾ 0 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 


"ഒരുപക്ഷേ മുൻപ് യാത്ര ചെയ്ത ആള്‍ കുഷ്യന്‍ കൊണ്ടുപോയതാവാം...? മറ്റൊരാൾ തമാശയായി ഊഹിച്ചു.


"ഈ പ്രത്യേക ഇരിപ്പിടത്തിന്  ഇൻഡിഗോ എത്ര രൂപ അധികമായി ഈടാക്കി?" എന്നായിരുന്നു മറ്റൊരാളുടെ സംശയം. 


അതേസമയം, സംഭവത്തില്‍ ഇൻഡിഗോ മറുപടിയുമായി രംഗത്തെത്തി. വിമാനം പുറപ്പെടുന്നതിന് മുമ്പ് സീറ്റ് കുഷ്യനുകൾ വൃത്തിയാക്കുക എന്നത് പതിവാണ് എന്നും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന ശുചിത്വം നിറഞ്ഞ അന്തരീക്ഷം നല്‍കാന്‍ എയര്‍ലൈന്‍സ് പ്രതിജ്ഞാബദ്ധരാണ് എന്ന് ഇന്‍ഡിഗോ അറിയിച്ചു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.