Indigo Flight Fire: എഞ്ചിനിൽ നിന്നും തീപ്പൊരി; ബംഗളൂരുവിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
IndiGo Plane`s Engine Catches Fire: ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്നു വിമാനം
ന്യൂഡൽഹി: IndiGo Plane's Engine Catches Fire: ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എഞ്ചിനിലെ തീപ്പൊരി കണ്ടതിനെ ടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. 184 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം.
Also Read: 'സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതം'; സംസ്ഥാന സർക്കാരിന്റെ ആരോപണത്തെ തള്ളി ED
ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോകാനായി പറന്ന വിമാനം എഞ്ചിനിലെ തീപ്പൊരി കണ്ട് വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചശേഷമാണ് വിമാനം ഇറക്കിയത്. ഇൻഡിഗോ 6E-2131 വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനം താഴെയിറക്കിയെങ്കിലും യാത്രക്കാരെ ഉടൻ പുറത്തിറക്കിയില്ല. പിന്നീട് രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്നും പുറത്തിറക്കിയ ശേഷം മറ്റൊരു വിമാനത്തിൽ അയക്കുകയായിരുന്നു.
Also Read: നവംബറിലെ ഭാഗ്യ രാശികൾ ഇവയാണ്! ലഭിക്കും ധനമഴ ഒപ്പം കരിയറിൽ വൻ പുരോഗതിയും
വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണ് ഇതെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇൻഡിഗോ അധികൃതരും അറിയിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു യാത്രാക്കാരൻ പറഞ്ഞത് ഇപ്രകാരമാണ് വിമാനത്തിന്റെ ചിറകുകളിൽ നിന്നും തീപ്പൊരികൾ വരുന്നത് കണ്ടെന്നും ശേഷം അത് വലിയ തീയായി മാറുകയായിരുന്നുവെന്നും ഉടൻ വിമാനം താഴെയിറക്കുകയും എഞ്ചിന് തകരാർ ഉണ്ടെന്ന് പൈലറ്റ് അറിയിച്ചുവെന്നുമാണ്. വീഡിയോ ശരിക്കും വൈറലാകുകയാണ്.
Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ
കുറച്ചു മാസങ്ങളായി രാജ്യത്ത് പലതവണ വിമാനങ്ങൾ അടിയന്തരമായി ഇറക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂരിഭാഗംജെറ്റ് വിമാനങ്ങളിലായിരുന്നു. എന്നാൽ ഇപ്പോൾ ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളിലും സാങ്കേതിക തകരാർ കണ്ടുവരുന്നുണ്ട് എന്നത് ശ്രദ്ധേയം. സംഭവത്തെ തുടർന്ന് ഇൻഡിഗോ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കുകയും സംഭവത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...