Indore | വൃത്തിയുള്ള നഗരത്തിനുള്ള പുരസ്കാരം അഞ്ചാം തവണയും ഇൻഡോറിന്
സൂറത്തിന് രണ്ടാം സ്ഥാനവും വിജയവാഡയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം നൽകി.
ന്യൂഡൽഹി: വൃത്തിയുള്ള നഗരത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ഇൻഡോറിന് (Indore). തുടർച്ചയായി അഞ്ചാം തവണയാണ് ഇൻഡോർ മികച്ച നഗരത്തിനുള്ള പുരസ്കാരം നേടുന്നത്. സൂറത്തിന് രണ്ടാം സ്ഥാനവും വിജയവാഡയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം നൽകി.
കേന്ദ്രസർക്കാർ തുടർച്ചയായി അഞ്ചാം തവണയും മധ്യപ്രദേശ് നഗരത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വാർഷിക ശുചിത്വ സർവേയിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി ഛത്തീസ്ഗഢ് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ വാർഷിക ശുചിത്വ സർവേയിൽ ഏറ്റവും വൃത്തിയുള്ള ഗംഗാ പട്ടണ വിഭാഗത്തിൽ വാരണാസിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...