Building collapses: മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടം തകർന്നുവീണു; എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു
Building collapses in Thane: എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. സംഭവത്തിൽ സ്ത്രീയും കുഞ്ഞും മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. സംഭവത്തിൽ സ്ത്രീയും കുഞ്ഞും മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം ഒരു റെസിഡൻഷ്യൽ കെട്ടിടം തകർന്നുവീണതായി താനെ മുനിസിപ്പൽ കോർപ്പറേഷന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ മേധാവി യാസിൻ തദ്‌വിയുടെ പറയുന്നു.
ഭിവണ്ടി ടൗണിലെ ധോബി തലാവോ പ്രദേശത്ത് ദുർഗ റോഡിൽ സ്ഥിതി ചെയ്യുന്ന ആറ് ഫ്ലാറ്റുകളുള്ള ഒറ്റനില കെട്ടിടമാണ് പുലർച്ചെ 12.35 ഓടെ തകർന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം നടന്നയുടൻ താനെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (ടിഡിആർഎഫ്) സംഘവും ഭിവണ്ടി നിസാംപൂർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. രാത്രിയിൽ തിരച്ചിൽ നടത്തി ഏഴുപേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു.
എന്നാൽ, എട്ട് മാസം പ്രായമുള്ള ഒരു പെൺകുട്ടിയും ഒരു സ്ത്രീയും മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉസ്മ ആതിഫ് മോമിൻ (40), തസ്ലിമ മൊസാർ മോമിൻ (എട്ട് മാസം) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ 65 വയസ്സുള്ള നാല് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ അപകടനില തരണം ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന് എത്ര പഴക്കമുണ്ടെന്നും അപകടകരമായ കെട്ടിടങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഇതുവരെ വ്യക്തമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...