ജമ്മു കശ്മീര്‍: അതിര്‍ത്തിയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു കശ്മീരിലെ തങ്ധര്‍ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച 5 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. സൈന്യം ഇപ്പോഴും തിരിച്ചടി തുടരുകയാണ്. അതുകൂടാതെ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൈന്യം തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് . 



പരിശുദ്ധ റമദാന്‍ മാസത്തോട്​ അനുബന്ധിച്ച്‌​ കശ്​മീര്‍ താഴ്​വരയി​ല്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ നില നില്‍ക്കുമ്പോഴും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിരന്തരമായി പ്രകോപനം സൃഷ്​ടിച്ച്‌​ പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത്​ ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തില്‍ പ്രകോപിതരായാണ്​ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രശ്​നങ്ങള്‍ സൃഷ്​ടിക്കുന്നതെന്നാണ്​ കേന്ദ്രത്തി​​ന്‍റെ വിലയിരുത്തല്‍.


അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്​ ശേഷം ഇന്ത്യന്‍ സൈന്യത്തിന്​ നേരെ കല്ലെറിയുന്ന സംഭവങ്ങളില്‍ കാര്യമായ കുറവുണ്ടായെന്ന്​ കശ്​മീര്‍ ഡി.ജി.പി എസ്​.പി വാഹിദ്​ അഭിപ്രായപ്പെട്ടു. മെയ്​ 17 മുതല്‍ 20 വരെയുള്ള തീയതികള്‍ ആറ്​ സംഭവങ്ങള്‍ മാത്രമാണ്​ ഇത്തരത്തില്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


എന്നാല്‍ വെടിനിര്‍ത്തല്‍ നില നില്‍ക്കുന്ന അവസരത്തിലും കഴിഞ്ഞ ദിവസം സി.ആര്‍.പി.എഫ് ക്യാമ്പിന് നേര്‍ക്ക്‌ തീ​വ്ര​വാ​ദി​ക​ൾ ഗ്രനേഡ് ആക്ര​മണം നടത്തിയിരുന്നു.