ഡൽഹി:അമർനാഥ്  യാത്രാക്കാർക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റിലജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാകിസ്താനിൽ നിന്നോ പാക് അധീന കശ്മീരിൽ നിന്നോ ജമ്മു കശ്മീരിലേക്ക് കടന്ന അഞ്ചംഗ ഭീകര സംഘം അമർനാഥ് തീർത്ഥാടകർക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് പിന്തുണ നൽകുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ജമ്മു കശ്മീർ പോലീസിനെ ഉൾപ്പെടെ ലക്ഷ്യംവെച്ച് ആക്രമണം നടത്താൻ ലഷ്‌കർ, ജെയ്‌ഷെ ഭീകരർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.


ജൂൺ 30നാണ് വിശ്വപ്രസിദ്ധമായ അമർനാഥ് തീർത്ഥാടന യാത്ര ആരംഭിച്ചത്. കനത്ത സുരക്ഷയുടെ തണലിൽ 2,750 തീർത്ഥാടകരെയാണ്  ആദ്യ ഘട്ട സംഘമായി നിശ്ചയിച്ചത്. സിആർപിഎഫ്, ഇന്തോ ടിബറ്റൻ ബോർഡർ ജവാന്മാർ എന്നിവരുടെ അകമ്പടിയോടെയാണ് സംഘം തീർത്ഥാടനം ആരംഭിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.