Sukanya Samriddhi Yojana Calculator: പ്രായപൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് 52 ലക്ഷം; കേന്ദ്ര സർക്കാറിന്റെ ഈ സ്കീം അറിയുമോ?
Invest Rs 10000 Per Month, Get Rs 52 Lakh On Maturity: കുട്ടിക്ക് 14 വയസ്സ് പൂർത്തിയാകുന്നതു വരെയാണ് പണം നിക്ഷേപിക്കേണ്ടത്.
ന്യൂഡൽഹി: നിങ്ങളുടെ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പണം നിക്ഷേപിക്കാൻ ആലോചനയുണ്ടോ?എങ്കിൽ ഏറ്റവും അനുയോജ്യമായ പദ്ധതി കേന്ദ്ര സർക്കാറിന്റെ സുകന്യ യോജന പദ്ധതിയാണ്. ഇത് വളരെ ജനകീയവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതിയാണ്. മാസം 10000 രൂപയാണ് അടയ്ക്കേണ്ടത്. പിന്നീട് തുകയുടെ 50 ശതമാനം പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ പിൻവലിക്കാം. ബാക്കി തുക 21 വയസ്സാകുമ്പോൾ ലഭിക്കും.
സുകന്യ സമൃദ്ധി യോജനയുടെ പ്രത്യേകതകൾ
നിങ്ങൽക്ക് പെൺകുട്ടിയാണ് ജനിച്ചതെങ്കിൽ ഉടനെ തന്നെ SSY അക്കൗണ്ടിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, ഗുണഭോക്താവായ പെൺകുട്ടിക്ക് 14 വയസ്സ് തികയുന്നതുവരെ ഈ ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിക്കാം. അങ്ങനെ വരുമ്പോൾ മൊത്തം 15 വർഷം നിക്ഷേപിക്കാൻ കഴിയുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ആദായ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാനും ഇത് നിക്ഷേപകനെ അനുവദിക്കുന്നു. പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തി പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, അയാൾക്ക് പ്രതിവർഷം1.20 ലക്ഷം രൂപ 12 തുല്യ ഗഡുക്കളായി നിക്ഷേപിക്കാൻ സാധിക്കും.
ALSO READ: കനത്ത ചൂടില്‍ ഉരുകി ഡല്‍ഹി, ഞായറാഴ്ച രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനില
അഥവാ നിങ്ങൾക്ക് കുട്ടിക്ക് 18 വയസ്സു തികയുമ്പോൾ പണത്തിന്റെ 50 ശതമാനം പിൻവലിക്കാതെ ഒരുമിച്ച് 21 വയസ്സാകുമ്പോഴാണ് പിൻവലിക്കുന്നതെങ്കിൽ അവൾക്ക് 52,74,457 രൂപ ലഭിക്കും. മുഴുവൻ കാലയളവിലേയും പലിശ നിരക്ക് 7.6 ശതമാനമാണ്.
ആദായ നികുതി ആനുകൂല്യം
മുകളിൽ സൂചിപ്പിച്ചതുപോലെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഒരു സാമ്പത്തിക വർഷം SSY അക്കൗണ്ടിൽ നിക്ഷേപിച്ച 1.50 ലക്ഷം രൂപ വരെ ഒരു നിക്ഷേപകന് ആദായ നികുതി ആനുകൂല്യത്തിനായി ക്ലെയിം ചെയ്യാം.