IOCL Haldia blast | ബംഗാളിലെ ഇന്ത്യൻ ഓയിൽ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു; 42 പേർക്ക് പരിക്കേറ്റു
റിഫൈനറിയുടെ നാപ്ത-ഹൈഡ്രജൻ മിക്‌സിംഗ് പ്ലാന്റിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ഇന്ത്യൻ ഓയിൽ റിഫൈനറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. 42 പേർക്ക് പരിക്കേറ്റു. റിഫൈനറിയുടെ നാപ്ത-ഹൈഡ്രജൻ മിക്‌സിംഗ് പ്ലാന്റിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.
പരിക്കേറ്റ 42 പേരിൽ 37 പേരെ കൊൽക്കത്തയിലെ ദെസുൻ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐയോട് റിപ്പോർട്ട് ചെയ്തു.
ALSO READ: Pathanamthitta Blast| ചായക്കടയിൽ വൻ സ്ഫോടനം, ഒരാളുടെ കൈപ്പത്തിയറ്റു
തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനം നടന്ന പ്ലാന്റ് രണ്ട് മാസത്തെ അറ്റകുറ്റപ്പണികൾക്കായി ഡിസംബർ ആദ്യ ആഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...