IRCTC | Indian Railways| Big Update: ട്രെയിന്‍ യാത്രക്കാര്‍ക്കായി നിരവധി  പുതിയ സേവനങ്ങള്‍  പുനസ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വേ.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) പുറത്തിറക്കിയ  ഉത്തരവ് അനുസരിച്ച്  മൊബൈൽ കാറ്ററിംഗ് സേവനം പുനഃസ്ഥാപിച്ചിരിയ്ക്കുകയാണ്.  ഇത് സംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും  നല്‍കിയതായി IRCTC അറിയിച്ചു.  


മൊബൈൽ കാറ്ററിംഗ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ആരോഗ്യകരവും വൃത്തിയുള്ളതും സ്വാദിഷ്ടവുമായ ഭക്ഷണം നൽകുന്നതിന് പൂർണ്ണമായും സജ്ജമാണെന്ന് IRCTC പറയുന്നു. എന്നിരുന്നാലും, മഹാമാരി കണക്കിലെടുത്ത്, അധിക സുരക്ഷാ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും ജീവനക്കാർ പാലിക്കുന്നുണ്ട്.  


Also Read: Online Food Order: ജനുവരി 1 മുതൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ചെലവേറും, കാരണമറിയാം


"മൊബൈൽ കാറ്ററിംഗ് സേവനം ഉപയോഗിക്കുക, നിങ്ങളുടെ അടുത്ത യാത്ര അവിസ്മരണീയമായ അനുഭവമാക്കുക",  ട്രെയിനിൽ യാത്ര ചെയ്യുമ്പോള്‍  ബുദ്ധിമുട്ടില്ലാതെ ഇഷ്ടപ്പെട്ട ഭക്ഷണം ആസ്വദിക്കാന്‍ സാധിക്കുമെന്ന്  IRCTC പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.   


എന്താണ് മൊബൈൽ കാറ്ററിംഗ് സേവനം?  (IRCTC Mobile  Catering)


IRCTC യുടെ കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി ബിസിനസിലെ ഏറ്റവും പുതിയ സേവനമാണ് ഇ-കാറ്ററിംഗ്.  അതിലൂടെ കമ്പനി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭക്ഷണം വിതരണം ചെയ്യുന്നു. ഈ ഇന്റർനെറ്റ് അധിഷ്ഠിത സേവനം IRCTC യുടെ ഒരു സംരംഭമാണ്.


ഇത് ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ആപ്പ് വഴി മറ്റ് റെസ്റ്റോറന്റുകളിൽ നിന്നും ഫുഡ് ഔട്ട്‌ലെറ്റുകളിൽ നിന്നും ഇഷ്ടമുള്ള ഭക്ഷണം ബുക്ക് ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്നു. യാത്രക്കാർക്ക് അവരുടെ സീറ്റിൽ/ബെർത്തിൽ ഭക്ഷണം എത്തിക്കും.  ഇതിനുള്ള ബുക്കിംഗ് മുൻകൂട്ടി ചെയ്യാന്‍ സാധിക്കും. 


അതേസമയം, കോവിഡ് മഹാമാരി കണക്കിലെടുത്ത്  ഐആർസിടിസിയും  (IRCTC) ചില പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിയ്ക്കുകയാണ് .


1.  വ്യക്തിഗത ശുചിത്വം പാലിക്കുക


2.  ജോലിസ്ഥലത്ത് ശുചിത്വം ശ്രദ്ധിക്കുക


3.  സാമൂഹിക അകലം പാലിക്കുക


4. Mask ധരിക്കുക


5.   ജീവനക്കാർക്ക് നിര്‍ബന്ധിത  തെർമൽ സ്ക്രീനിംഗ് 


6.  കോവിഡിന് അനുയോജ്യമായ പെരുമാറ്റത്തെക്കുറിച്ച് ജീവനക്കാര്‍ക്ക്  പ്രത്യേക പരിശീലനം


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.