ഇന്ത്യൻ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐആർസിടിസി ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലേക്കുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ടൂർ പാക്കേജ് പുറത്തിറക്കി. അഞ്ച് രാത്രിയും ആറ് പകലും നീളുന്ന ടൂർ പാക്കേജാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷില്ലോങ്, ചിറാപുഞ്ചി, മൗലിനോങ്, കാസിരംഗ, ഗുവാഹത്തി എന്നിവയാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾ. 2023 മാർച്ച് 26ന് ആരംഭിക്കുന്ന യാത്ര മാർച്ച് 31 വരെ തുടരും. 'വണ്ടേഴ്‌സ് ഓഫ് അസം ആൻഡ് മേഘാലയ ബെംഗളൂരു' എന്നാണ് ഈ ടൂർ പാക്കേജിന്റെ പേര്. യാത്രക്കാർക്ക് ഇക്കോണമി ക്ലാസിൽ (ബെംഗളൂരു-ഗുവാഹത്തി-ബെംഗളൂരു) എയർ ഏഷ്യ എയർലൈൻസ് വിമാന ടിക്കറ്റ് നൽകും. 


പാക്കേജിന്റെ സവിശേഷതകൾ:


അഞ്ച് രാത്രിയും ആറ് പകലും പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടെയുള്ള ഹോട്ടൽ താമസം.
ഷില്ലോങ് (മൂന്ന് ദിവസം), കാസിരംഗ (ഒരു ദിവസം), ഗുവാഹത്തി (ഒരു ദിവസം).
ടൂർ പാക്കേജ് വഴി ടെമ്പോ ട്രാവലറിൽ ഓരോ പ്രദേശത്തെയും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാം.
ഐആർസിടിസി ടൂർ എസ്കോർട്ടിന്റെ സേവനങ്ങൾ.
യാത്രാ ഇൻഷ്വറൻസ്.
ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിംഗ് എന്നിവയും മുകളിൽ പറഞ്ഞ സേവനങ്ങൾക്ക് ബാധകമായ എല്ലാ നികുതികളും ഉൾപ്പെടെയാണ് യാത്ര.


പാക്കേജ് വിശദാംശങ്ങൾ:


പാക്കേജിന്റെ പേര്: വണ്ടേഴ്സ് ഓഫ് അസം ആൻ‍ഡ് മേഘാലയ ബംഗളൂരു
ലക്ഷ്യസ്ഥാനം: ഷില്ലോംഗ്, ചിറാപുഞ്ചി, മൗലിനോംഗ്, കാസിരംഗ, ഗുവാഹത്തി
യാത്രാ മോഡ്: ഫ്ലൈറ്റ്
എയർപോർട്ട്/പുറപ്പെടുന്ന സമയം: ബെംഗളൂരു 08.25 മണിക്കൂർ
ഫ്രീക്വൻസി/യാത്ര പുറപ്പെടുന്ന തിയതി: 26.03.2023
ഷില്ലോങ്ങിലെ ഹോട്ടൽ: ഹോട്ടൽ ലാൻഡ്മാർക്ക് ഹിൽസ് അല്ലെങ്കിൽ സമാനമായ മറ്റ് ഹോട്ടൽ
കാസിരംഗയിലെ ഹോട്ടൽ: ലേ വ്യൂ റിസോർട്ട് അല്ലെങ്കിൽ സമാനമായ ഹോട്ടൽ
ഗുവാഹത്തിയിലെ ഹോട്ടൽ: ഹോട്ടൽ മെയ്ഫ്ലവർ അല്ലെങ്കിൽ സമാനമായ മറ്റൊരു ഹോട്ടൽ


ഓരോ വ്യക്തിക്കും പാക്കേജ് ചെലവ്:


സിംഗിൾ താമസത്തിന്: 42,520 രൂപ
രണ്ട് പേർക്കുള്ള താമസത്തിന്: Rs.35,620 രൂപ
മൂന്ന് പേർക്കുള്ള താമസത്തിന്: Rs.33,700 രൂപ
ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പാക്കേജ് ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾ 8595931291 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.