Ranchi: ട്രെയിന്‍ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ലഭിച്ച ഇഫ്താര്‍ വിരുന്ന് കണ്ട് അമ്പരന്ന് മുസ്ലീം യാത്രക്കാരന്‍....!! ചൊവ്വാഴ്ച ഹൗറ-റാഞ്ചി ശതാബ്ദി എക്‌സ്പ്രസിൽ യാത്ര  ചെയ്ത യുവാവിനാണ് റെയില്‍വേ സര്‍പ്രൈസ്  ഇഫ്താര്‍ നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാനവാസ് അക്തർ എന്ന യാത്രക്കാരൻ തന്‍റെ ഹൃദയസ്പർശിയായ ഈ അനുഭവം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ഇന്ത്യൻ റെയിൽവേയുടെ ഈ ആതിഥേയത്വത്തിന്  നന്ദി പറയുകയും ചെയ്തു.  


റെയില്‍വേ നല്‍കിയ ഇഫ്താറിന് നന്ദി.  "ധൻബാദിൽനിന്നും  ഹൗറ-റാഞ്ചി ശതാബ്ദി എക്സ്പ്രസില്‍ കയറിയ ഉടനെ തന്നെ നോമ്പുതുറക്കാന്‍ ലഘുഭക്ഷണം കിട്ടി. നോമ്പായതിനാൽ അല്പം വൈകി ചായ കൊണ്ടുവരാൻ കലവറക്കാരനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍, താങ്കള്‍ നോമ്പ്  ആചരിക്കുന്നുണ്ടോ? എന്നൊരു മറു ചോദ്യമായിരുന്നു ലഭിച്ചത്. ഉവ്വ് എന്ന അര്‍ത്ഥത്തില്‍ തലയാട്ടിയ തനിക്ക് പിന്നീട് സര്‍പ്രൈസ് ഇഫ്താര്‍ ലഭിച്ചു",  അക്തർ ട്വിറ്ററിൽ കുറിച്ചു. ഒപ്പം ട്രെയിനിൽ തനിക്ക്  ലഭിച്ച  ഭക്ഷണത്തിന്‍റെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചു. 



റെയില്‍വേയുടെ നടപടിയെ പ്രശംസിച്ചവര്‍ ഏറെയാണ്‌.  എന്നാല്‍, റെയില്‍വേയ്ക്കല്ല ജീവനക്കാര്‍ക്കാണ് നന്ദി  പറയേണ്ടത് എന്ന് സൂചിപ്പിച്ചവരും ഉണ്ട്. അക്തറിനുള്ള ഭക്ഷണം ഓൺ-ബോർഡ് കാറ്ററിംഗ് മാനേജർ വ്യക്തിപരമായി ഏർപ്പാടാക്കിയതാണെന്ന് പിന്നീട് ഐആർസിടിസി അധികൃതർ വ്യക്തമാക്കി.


“ജീവനക്കാർ നോമ്പ് തുറക്കലിന്  തയ്യാറെടുക്കുകയായിരുന്നു, യാത്രക്കാരനും അതേ കോച്ചിലായിരുന്നു. യാത്രക്കാരനും നോമ്പ് അനുഷ്ടിക്കുന്നതായി അറിഞ്ഞ ജീവനക്കാര്‍ അദ്ദേഹത്തോടൊപ്പം  ഇഫ്താര്‍ പങ്കിട്ടു. ഇതാണ്  മാനവികത,” ഐആർസിടിസിയിലെ ഓൺ-ബോർഡ് കാറ്ററിംഗ് സൂപ്പർവൈസർ പ്രകാശ് കുമാർ ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.


എന്തായാലും റെയില്‍വേയുടെ നടപടി സോഷ്യല്‍ മീഡിയയില്‍  വൈറലാകുകയാണ്... 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.