NeoCov | നിയോകോവ് കൊറോണ വൈറസ് മനുഷ്യന് ഭീഷണിയാണോ? ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ
നിയോകോവ് മനുഷ്യന് എത്രത്തോളം അപകടം സൃഷ്ടിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമായി വരുമെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ നിയോകോവിനെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ലോകം വീണ്ടും ആശങ്കയിലാണ്. നിയോകോവ് മനുഷ്യന് എത്രത്തോളം അപകടം സൃഷ്ടിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമായി വരുമെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതലായി മൃഗങ്ങളിലാണ് കാണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ലോക മൃഗാരോഗ്യ സംഘടന (OIE), ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), യുഎൻ എൻവയോൺമെന്റ് പ്രോഗ്രാം (UNEP) എന്നിവയുമായി ചേർന്ന് ഇക്കാര്യങ്ങളിൽ കൂടുതൽ പഠനങ്ങൾ നടത്തുകായണ്.
വുഹാനിലെ ശാസ്ത്രജ്ഞർ കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന നിയോകോവ് വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയത്. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം MERS-COV മായി ബന്ധപ്പെട്ടതാണ് പുതിയ വകഭേദം.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി വവ്വാലുകളിൽ കണ്ടെത്തിയ നിയോകോവ് വൈറസിന് വ്യാപന നിരക്കും മരണ നിരക്കും കൂടുതലാണെന്ന് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്ക് റിപ്പോർട്ട് ചെയ്യുന്നു. MERS-CoV യുടെ ഉയർന്ന മരണനിരക്കും (രോഗബാധിതരിൽ മൂന്നിലൊന്ന് മരണം) നിലവിലുള്ള SARS-CoV-2 കൊറോണ വൈറസിന്റെ ഉയർന്ന സംക്രമണ നിരക്കും ഉള്ളതിനാൽ, മനുഷ്യരിൽ സ്വയം ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളോ പ്രോട്ടീൻ തന്മാത്രകളോ ഉപയോഗിച്ച് NeoCoV സുഖപ്പെടുത്താൻ കഴിയില്ലെന്നാണ് നിലവിലെ പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...