ബം​ഗ​ളൂ​രു: തിരഞ്ഞെടുപ്പ് ആവേശത്തില്‍ എന്തും വിളിച്ചുപറയുക എന്നത് ഇന്ന് നേതാക്കളുടെയിടയില്‍ പതിവാണ്. എന്നാല്‍ രാജ്യത്തുനടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തെ, അതും സൈന്യത്തിന് നേര്‍ക്ക്‌ നടന്ന ഭീകരാക്രമണം പ്രധാനമന്ത്രി തന്നെ മറക്കുക എന്നത് അതിശയകരം തന്നെ!!


COMMERCIAL BREAK
SCROLL TO CONTINUE READING

ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ല്‍ നടന്ന ബി​ജെ​പി​യു​ടെ തിര​ഞ്ഞെ​ടു​പ്പ് റാ​ലിയാണ് വേദി. തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തില്‍, കഴിഞ്ഞ 5 വ​ര്‍​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ല്‍ വ​ന്‍ ഭീ​ക​രാ​ക്ര​മ​ണ​ങ്ങളൊന്നും ന​ട​ന്നി​ട്ടി​ല്ലെന്നാണ് പ്രധാനമന്ത്രി അ​വ​കാ​ശ​വാ​ദമുന്നയിച്ചത്. പ്രചാരണ തിരക്കില്‍ പു​ല്‍​വാ​മ, ഉ​റി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി മറന്നുവെന്ന് വേണം കരുതാന്‍.....


കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദൂ​ര നി​യ​ന്ത്ര​ണ സ​ര്‍​ക്കാ​ര്‍ കേ​ന്ദ്രം ഭ​രി​ക്കുമ്പോള്‍ ബം​ഗളൂ​രു​വി​ല്‍ സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യി​ല്ലേ?  അ​ന്ന് രാ​ജ്യം ഭീ​ക​രാ​ക്ര​മ​ണ ഭീ​തി​യി​ല​ല്ലേ ജീ​വി​ച്ചി​രു​ന്ന​ത്? ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ കാ​വ​ല്‍​ക്കാ​ര​ന്‍റെ കാ​വ​ലി​നു കീ​ഴി​ല്‍ എ​വി​ടെ​യെ​ങ്കി​ലും വ​ന്‍ സ്ഫോ​ട​ന​ങ്ങ​ളോ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളോ ഉ​ണ്ടാ​യോ? ജന​ങ്ങ​ളു​ടെ വോ​ട്ടി​ന്‍റെ ക​രു​ത്താ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്, അ​ദ്ദേ​ഹം റാലിയില്‍ പ്രവ​ര്‍​ത്ത​ക​രോ​ടാ​യി പ​റ​ഞ്ഞു.


അ​തേ​സ​മ​യം, ഉ​റി, പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ പാ​ടേ അ​വ​ഗ​ണി​ച്ചുകൊണ്ടുള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രസംഗതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.


2016-ല്‍ പ്രധാനമന്ത്രി നരേന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കെയാണ് പ​ത്താ​ന്‍​കോ​ട്ട് വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​നു നേ​രെ​യും ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ ജ​മ്മു-കശ്​മീരി​ലെ പു​ല്‍​വാ​മ​യി​ല്‍ സൈ​നി​ക വ്യൂ​ഹ​ത്തി​നു നേ​രെ​യും ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടായത്. പു​ല്‍​വാ​മ ഭീകരാക്രമണ​ത്തി​ല്‍ മാ​ത്രം 40 ല്‍ അധികം ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടിരുന്നു.