ന്യൂഡല്‍ഹി: ISIS തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 3 പേരെ വ്യാഴാഴ്‌ച ഡല്‍ഹി പോലീസ് പിടികൂടിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെ വസിറാബാദിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. ഭീകരവാദത്തിനെതിരെ പോരാടുന്ന ഡല്‍ഹി പോലീസ് സ്പെഷ്യൽ സെല്ലാണ് ഈ 3 പേരെയും പിടികൂടിയത്. 


മൂന്നുപേരെയും ചോദ്യം ചെയ്ത ഡല്‍ഹി പോലീസ്, ഇവരില്‍നിന്നും ലഭിച്ച ചില സൂചനകള്‍ വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.


പോലീസ്, ആര്‍മി റിക്രൂട്ട്‌മെന്‍റ് ക്യാമ്പുകള്‍ ആക്രമിക്കാനായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശമെന്ന് ഡല്‍ഹി പോലീസ് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. കൂടാതെ, ഹിന്ദു, RSS നേതാക്കളേയും ലക്ഷ്യമിടാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.  


മൂന്നുപേരെയും ചോദ്യം ചെയ്ത ശേഷം സ്‌പെഷ്യൽ സെൽ ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും റെയ്ഡ് നടത്തുമെന്നാണ് സൂചന.