ന്യൂ ഡൽഹി : ഇസ്രായേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ സംശയത്തിന്റെ നിഴലിൽ എന്ന് ഡൽഹി പോലീസ്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പായി രണ്ട് യുവാക്കൾ അതുവഴി നടന്ന് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇത് തുടർന്ന് ഡൽഹി പോലീസ് രാജ്യതലസ്ഥാനത്തെ സുരക്ഷ വർധിപ്പിച്ചു. പ്രത്യേകിച്ച് ജൂതമത വിശ്വാസികളുടെ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങളും സുരക്ഷ ഉറപ്പ് വരുത്തി. രാജ്യത്തെ ജുതമത വിശ്വാസികൾക്ക് ഇസ്രായേൽ എംബസി ജാഗ്രത നിർദേശവും നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

സിസിടിവിയിൽ കണ്ട് യുവാക്കൾക്ക് സ്ഫോടനവും ബന്ധമുണ്ടോയെന്ന് ഇതുവരെ ഉറപ്പ് വരുത്താൻ സാധിച്ചിട്ടില്ല. പോലീസ് അക്കാര്യവും കൂടി പരിശോധിക്കുകയാണ്. എംബസിക്ക് സമീപമുള്ള മറ്റ് പ്രധാന റോഡുകളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. സ്ഫോടനത്തിന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങൾ ഒന്നും അന്വേഷണ സംഘത്തിനും കണ്ടെത്താൻ സാധിച്ചിട്ടില്ല. രാസപ്രവർത്തനത്തിലൂടെയുള്ള പൊട്ടിത്തെറിയാകാം സംഭവിച്ചതെന്ന നിഗമനമാണ് അന്വേഷണ സംഘം പങ്കുവെക്കുന്നത്.


ALSO READ : Israel Embassy Blast : ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപനം സ്ഫോടനം; സ്ഥിരീകരിച്ച് ഇസ്രായേൽ എംബസി


സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം ഇസ്രായേലി അബാസിഡോറിന്റെ പേരിൽ എഴുതിയ അസഭ്യ വർഷങ്ങൾ നിറഞ്ഞ കത്ത് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മറ്റ് പരിശോധനയ്ക്കായി കത്ത് ഫോറെൻസിക് ലാബിലേക്ക് അയക്കുകയും ചെയ്തു. ഇംഗ്ലീഷിൽ എഴുതിയ കത്തിൽ സർ അള്ളാ റെസിസ്റ്റെൻസ് എന്ന സംഘടനയുടെ പേര് സൂചിപ്പിക്കുന്നുണ്ട്.


കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് പൊട്ടിത്തെറി ശബ്ദം ഉണ്ടാകുന്നതെന്ന് ഇസ്രായേൽ എംബസി അധികൃതർ അറിയിക്കുന്നത്. തുടർന്ന് പോലീസും ഫയർ ഫോഴ്സുമെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടനത്തിന്റെ സൂചനകളോ അവശിഷ്ടങ്ങളോ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ ഇസ്രായേൽ എംബസി സ്ഫോടനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.