ISROയുടെ ഏറ്റവും വലിയ വിക്ഷേപണം നാളെ!!
ISROയുടെ ഏറ്റവും വലിയ വിക്ഷേപണത്തിന്‍റെ countdown ആരംഭിച്ചു. 26 മണിക്കൂര്‍ നീണ്ട countdown ആണ് ആരംഭിച്ചിരിക്കുന്നത്.
ബംഗളൂരു: ISROയുടെ ഏറ്റവും വലിയ വിക്ഷേപണത്തിന്‍റെ countdown ആരംഭിച്ചു. 26 മണിക്കൂര്‍ നീണ്ട countdown ആണ് ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്‌എല്‍വി) റോക്കറ്റ് നവംബര്‍ 27ന് 9:28നാണ് കുതിച്ചുയരുക. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് ഈ വിക്ഷേപണത്തിലൂടെ പിഎസ്‌എല്‍വി ഭ്രമണപഥത്തിലെത്തിക്കുന്നത്.
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-3യ്ക്കൊപ്പം യുഎസില്‍ നിന്നുള്ള 13 നാനോ ഉപഗ്രഹങ്ങളും കൂടെ വിക്ഷേപിക്കും. ഇസ്റോയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം കൊടുക്കുന്നത്.
റോക്കറ്റ് പറന്നുയര്‍ന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാല്‍ കാര്‍ട്ടോസാറ്റ്-3 ഭ്രമണപഥത്തില്‍ വിന്യസിക്കും. ബഹിരാകാശത്ത് ഇതിന് അഞ്ച് വര്‍ഷമാണ് കാലാവധി.
ഉയര്‍ന്ന റെസലൂഷന്‍ ഇമേജി൦ഗ് ശേഷിയുള്ള മൂന്നാം തലമുറയിലെ ഏറ്റവും നൂതന ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. 97.5 ഡിഗ്രി ചെരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് കാര്‍ട്ടോസാറ്റ്-3 സ്ഥാപിക്കുക. നഗര വികസനം, ഗ്രാമീണ വിഭവ, അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ട ചിത്രങ്ങളും കാര്‍ട്ടോസാറ്റ്-3 നല്‍കും.