ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്റെ ഹര്‍ജിയില്‍ വിധി നാളെ
സ്ത്രീധന പീഡന പരാതികളിൽ അറസ്റ്റിന് മർഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏർപ്പെടുത്തിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലെ വിധിയും നാളെയാണ് പരിഗണിക്കുക.
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വിധി പറയും.
സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറയുക.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി സൂചിപ്പിച്ചിരുന്നു.
നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു.
സ്ത്രീധന പീഡന പരാതികളിൽ അറസ്റ്റിന് മർഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏർപ്പെടുത്തിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലെ വിധിയും നാളെയാണ് പരിഗണിക്കുക.