ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ 'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ചാണ് ഐ.എസ്.ആര്‍.ഒ.യുടെ എല്‍.വി.എം 3 ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്. 36 ഉപ​ഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വൺ വെബ്ബും സ്ഥിരീകരിച്ചു. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്നും എല്‍.വി.എം 3 കുതിച്ചുയർന്നത്. ഇതോടെ ഇന്ത്യയുടെ ഉപ​ഗ്രഹ വിക്ഷേപണ രം​ഗത്ത് പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ഐഎസ്ആർഒ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎസ്ആർഒ ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഏറ്റെടുക്കുന്നത്. ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണ്  ബ്രിട്ടീഷ് സേവനദാതാക്കളായ വൺവെബിന്റേത്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. ഇന്ത്യൻ മണ്ണിൽ നിന്ന് ഇത്ര ഭാരമുള്ള ഉപ​ഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും ഇതാദ്യമായാണ്. 



Also Read: Diwali 2022 Offers: ദീപാവലിക്ക് വാങ്ങാവുന്ന അഞ്ച് ഇലക്ട്രിക്ക് സ്കൂട്ടറുകൾ, ഗംഭീര മൈലേജും ഓഫറുകളും


 


ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ഈ റോക്കറ്റ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തിന്‍റെ വാഹനവും ജിഎസ്എൽവി മാർക് 3യാണ്. 2023 ജൂലൈയോടെ ചാന്ദ്രയാൻ വിക്ഷേപിക്കുമെന്നും സോമനാഥ് അറിയിച്ചു. ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം3) എന്ന പേരിലാണ് ജിഎസ്എൽവി മാർക്ക് 3 ഈ ദൗത്യത്തിൽ ഉപയോഗിക്കുക. 648 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനാണ് വൺ വെബ് ലക്ഷ്യമിടുന്നത്. ഇതിൽ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു. എസ്എസ്എൽവി രണ്ടാം ദൗത്യം ഡിസംബറിലെന്നും അദ്ദേഹം വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.