2008 നവംബർ 26, മുംബൈയിൽ നടന്നത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം .  കടൽ മാർഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചു . നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവിൽ വിദേശികൾ ഉൾപ്പെടെ 166പേരാണ് കൊല്ലപ്പെട്ടത് . പത്ത്  ഭീകരവാദികൾ തിരക്കേറിയ സമയത്ത് മുംബൈ നഗരത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. നവംബർ 26ന് രാത്രി 8.15ഓടെ സംഘത്തിന്റെ ബോട്ട് മുംബൈ തീരത്തടുപ്പിച്ചു. ഗ്രനേഡുകൾ, എകെ 47 തോക്കുകൾ, ജിപിഎസ് സംവിധാനം, ഭക്ഷണസാധനങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് അന്ന് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നത്. നാലു ദിവസത്തോളം രാജ്യം വിറങ്ങലിച്ചു നിന്നു .  ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സുരക്ഷാ സേനകള്‍ വധിച്ചത്.ആദ്യ ആക്രമണം മുംബൈയിലെ ഛത്രപതി ശിവജി ടെർമിനലിൽ ആയിരുന്നു. 58 പേരാണ് അവിടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


വിദേശത്തു നിന്നും എത്തിയ സഞ്ചാരികളും കൂട്ടക്കൊലയില്‍ ഇരകളാക്കപ്പെട്ടു. താജ് ഹോട്ടലിന്റെ സർവീസ് ഡോറിലൂടെ ശാന്തരായി അകത്ത് കടന്ന അക്രമികൾ വെടിയുതിർത്തുകയായിരുന്നു .ലഷ്‌കര്‍-ഇ-തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി.ചരിത്ര പ്രധാനമായ താജ് മഹല്‍ ഹോട്ടലില്‍ നിന്ന് കറുത്ത പുക ഉയരുന്നതായിരുന്നു ഭീകരാക്രമണത്തിന്റെ പ്രതീകാത്മക ചിത്രമായി പിന്നീട് മാറിയത്. സായുധരായ നാലു ഭീകരരാണ് താജ് ഹോട്ടലില്‍ ആക്രമണം നടത്തിയത്. ഏകദേശം 60 മണിക്കൂറോളം ഹോട്ടലിലുണ്ടായിരുന്നവരെ ഭീകരര്‍ ബന്ധികളാക്കിവെച്ചു.


 ഭീകരരെ രണ്ടര ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന വകവരുത്തി. പ്രത്യാക്രമണത്തിന്റെയും തിരിച്ചു പിടിക്കലിന്റെയും ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഉറച്ച ചുവടുമായി ഇന്ത്യൻ സൈന്യം തിരിച്ചടിക്കിറങ്ങുമ്പോൾ ഒരു മഹാ രാജ്യത്തെ ജനത മുഴുവൻ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷൻ. ഭൂരിപക്ഷം തടവുകാരും മോചിപ്പിക്കപ്പെട്ടു. മലയാളി ദേശീയ സുരക്ഷാസേന കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ഉൾപ്പടെ നിരവധി പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബ് പാകിസ്താൻകാരനനെന്ന് സ്ഥിരീകരിച്ചത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയാക്കി. 
അതിർത്തിയിൽ ഇന്ത്യാ പാക്ക് യുദ്ധത്തിന് വരെ സാഹചര്യമൊരുങ്ങി. ഭീകരരില്‍ അജ്മല്‍ കസബ് ഒഴികെ മറ്റ് ഒന്‍പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.