Sunanda Pushkar Death Case: `നീണ്ട ഏഴര വര്‍ഷത്തെ മാനസിക പീഡനം`, കോടതിക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍
ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമായിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
New Delhi: ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമായിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
വര്‍ഷങ്ങള്‍ നീണ്ട കേസില്‍ തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നതിന് ശേഷം പ്രതികരിയ്ക്കുകയായിരുന്നു Shashi Tharoor.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഇന്ന് പൂര്‍ണ്ണ വിരാമമായി. ഇതിനിടെ പല തവണ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് കോടതി അനുമതി നല്‍കിയിരുന്നു. പലതവണ കേസില്‍ വിധി പറയുന്നത് മാറ്റിവച്ചു. ശേഷമാണ് ഇന്ന് ഡല്‍ഹി കോടതി കേസില്‍ നിര്‍ണ്ണായക തീര്‍പ്പ് പുറപ്പെടുവിച്ചത്.
സുനന്ദ പുഷ്‌കര്‍ കേസില്‍ (Sunanda Pushkar Death Case) ശശി തരൂരിനെതിരെ തെളിവില്ലെന്നാണ് ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. ഒപ്പം കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്‍റെ വാദം കോടതി അംഗീകരിയ്ക്കുകയും ചെയ്തു. സ്‌പെഷ്യല്‍ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് നിര്‍ണ്ണായക വിധി പ്രസ്താവം നടത്തിയത്.
2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. BJP MP സുബ്രഹ്മണ്യന്‍ സ്വാമിയും സുനന്ദയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
Also Read: Sunanda Pushkar Death Case : സുനന്ദ പുഷ്ക്കർ കേസിൽ ഡൽഹി കോടതി ശശി തരൂരിനെ കുറ്റവിമുക്തനാക്കി
സുനന്ദ പുഷ്‌കറിന്‍റെ മരണത്തില്‍ കോണ്‍ഗ്രസ് എം പി ശശി തരൂര്‍ നിരപരാധി യെനന്ന് കോടതി വിധി യെഴുതുമ്പോഴും ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു....!! Who killed Sunadha Pushkar?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...