ITBP Recruitment 2022: ഐടിബിപിയിൽ 286 ഒഴിവുകൾ, നേരിട്ടുള്ള നിയമനം വഴി ജോലി ലഭിക്കും
ആകെ 286 ഒഴിവുകളാണുള്ളത്. ഹെഡ് കോൺസ്റ്റബിൾ തസ്കികയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും അടക്കം 158 ഒഴിവുകൾ
ITBP Recruitment 2022: ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിൽ (ITBP) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ) തസ്തികകളിലാണ് ഒഴിവുകൾ. നേരിട്ടോ, വകുപ്പുതല പരീക്ഷകൾ വഴിയോ ആയിരിക്കും നിയമനം.
ഒഴിവുകളുടെ എണ്ണം
ആകെ 286 ഒഴിവുകളാണുള്ളത്. ഹെഡ് കോൺസ്റ്റബിൾ തസ്കികയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും അടക്കം 158 ഒഴിവുകളും, 90 ഹെഡ് കോൺസ്റ്റബിൾ എൽഡിസിഇ, 21 എഎസ്ഐ സ്റ്റെനോഗ്രാഫർ, 17 എഎസ്ഐ സ്റ്റെനോ എൽഡിസിഇ എന്നിങ്ങനെയാണ്. ജൂൺ 8 മുതലാണ് അപേക്ഷ ആരംഭിക്കുന്നത്. ജൂലൈ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി .
യോഗ്യത
12-ാം ക്ലാസ് പാസ്സായവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകളും ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. എഎസ്‌ഐ റിക്രൂട്ട്‌മെന്റിന് മിനിറ്റിൽ 80 വാക്കുകളും 10 മിനിറ്റ് ഡിക്റ്റേഷനും കമ്പ്യൂട്ടറിൽ മിനിറ്റിൽ 50 വാക്കും ഹിന്ദിയിൽ 65 മിനിറ്റും ട്രാൻസ്‌ക്രിപ്ഷൻ വേഗതയുമുണ്ട്
പ്രായപരിധി
ഹെഡ് കോൺസ്റ്റബിൾ - 18-25
ഹെഡ് കോൺസ്റ്റബിളിന് എൽഡിസിഇ - 18-35
എഎസ്ഐ സ്റ്റെനോ റിക്രൂട്ട്മെന്റ് - 18 -25
എഎസ്ഐ സ്റ്റെനോ എൽഡിസിഇ - 18 - 35
തിരഞ്ഞെടുപ്പ്
ശാരിരിക ക്ഷമത പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), സ്കിൽ ടെസ്റ്റ്, (ഡിഎംഇ), മെഡിക്കൽ എക്സാമിനേഷൻ (ആർഎംഇ) എന്നിവയിലൂടെയാണ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ശമ്പളം, അപേക്ഷിക്കേണ്ട വിധം
ഹെഡ് കോൺസ്റ്റബിൾ: 25,500- 81,100 രൂപ വരെ
എഎസ്ഐ കോൺസ്റ്റബിൾ: 29,200-93,200 രൂപ വരെ
താൽപ്പര്യമുള്ളവർക്കും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ഔദ്യോഗിക വെബ്സൈറ്റ് recruitment.itbpolice.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...