ITBP Recruitment 2022:  ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സ്  287 കോൺസ്റ്റബിൾ ട്രേഡ്‌സ്‌മാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികകളിലേക്കുള്ള അപേക്ഷാ പ്രക്രിയ 2022 നവംബർ 23 മുതൽ ആരംഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് recruitment.itbpolice.nic.in സന്ദർശിച്ച് ഡിസംബർ 22-നകം അപേക്ഷിക്കാം.വിശദമായ വിജ്ഞാപനം ഐടിബിപി ഉടൻ പുറപ്പെടുവിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഴിവുകൾ


കോൺസ്റ്റബിൾ (ടെയ്‌ലർ): 18 തസ്തികകൾ
കോൺസ്റ്റബിൾ (മാലി): 16
തസ്തികകൾ കോൺസ്റ്റബിൾ (കോബ്ലർ): 31
തസ്തികകൾ കോൺസ്റ്റബിൾ (സഫായി കർമ്മചാരി): 78 തസ്തികകൾ
കോൺസ്റ്റബിൾ (ധോബി): 89 തസ്തികകൾ
കോൺസ്റ്റബിൾ (ബാർബർ): 55 തസ്തികകൾ .
ആകെ പോസ്റ്റുകളുടെ എണ്ണം - 287 പോസ്റ്റുകൾ


യോഗ്യത


കോൺസ്റ്റബിൾ (ടെയ്ലർ, ഗാർഡനർ & കോബ്ലർ)
പത്താം ക്ലാസ് വിജയവും തസ്തികയുമായി ബന്ധപ്പെട്ട ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഐടിഐയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റും ഒരു വർഷത്തെ പരിചയവും. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയിൽ നിന്ന് രണ്ട് വർഷത്തെ ഡിപ്ലോമ.
പ്രായപരിധി - 18 മുതൽ 23 വയസ്സ് വരെ.


കോൺസ്റ്റബിൾ (സ്വീപ്പർ, വാഷർമാൻ, ബാർബർ)
പത്താം ക്ലാസ് പാസ്സ്.
പ്രായപരിധി - 18 മുതൽ 25 വയസ്സ് വരെ.


തിരഞ്ഞെടുപ്പ്


ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), എഴുത്തുപരീക്ഷ, മെഡിക്കൽ ടെസ്റ്റ് തുടങ്ങിയവയിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.


ശമ്പളം
21700-69100 (ഏഴാം CPC പ്രകാരം)


അപേക്ഷാ ഫീസ്


എസ്‌സി, എസ്ടി, വനിതകൾ, വിമുക്തഭടന്മാർ എന്നിവരിൽ പെട്ട ഉദ്യോഗാർത്ഥികൾ ഫീസൊന്നും അടക്കേണ്ടതില്ല. മറ്റെല്ലാ ഉദ്യോഗാർത്ഥികളും 100 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.