ITBP Recruitment 2023: മെഡിക്കൽ ഓഫീസർ തസ്തികകളിൽ പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ തിയതിയും വിശദാംശങ്ങളും അറിയാം
ITBP Recruitment 2023 Notification: അപേക്ഷാ നടപടികൾ ഫെബ്രുവരി പതിനഞ്ചിന് ആരംഭിക്കും. 297 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറൽ, ഒബിഎസ്‌സി, ഇഡബ്ല്യുഎസ് അപേക്ഷകർ 400 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കണം.
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBPF) സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 297 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ നടപടികൾ ഫെബ്രുവരി പതിനഞ്ചിന് ആരംഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 16 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് recruitment.itbpolice.nic.in എന്ന ഐടിബിപിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. 297 ഒഴിവുകളിൽ അഞ്ച് ഒഴിവുകൾ സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലും 185 ഒഴിവുകൾ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലും 107 ഒഴിവുകൾ മെഡിക്കൽ ഓഫീസർ തസ്തികയിലുമാണ്.
ജനറൽ, ഒബിഎസ്‌സി, ഇഡബ്ല്യുഎസ് അപേക്ഷകർ 400 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കണം. എസ്‌സി, എസ്ടി, എക്‌സ്-സർവീസ്മാൻ ഉദ്യോഗാർഥികൾക്ക് അപേക്ഷാ ഫീസില്ല. തിരഞ്ഞെടുക്കൽ പ്രക്രിയ- ഡോക്യുമെന്റേഷൻ, ഇന്റർവ്യൂ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), മെഡിക്കൽ എക്സാമിനേഷൻ ടെസ്റ്റ് (എംഇടി) എന്നിങ്ങനെയാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഘട്ടം 1. itbpolice.nic.in എന്ന ഐടിബിപിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2. ITBP റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3. രജിസ്റ്റർ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ സഹിതം ഫോം പൂരിപ്പിക്കുക
ഘട്ടം 4. അപേക്ഷാ ഫീസ് അടയ്ക്കുക
ഘട്ടം 5. ഭാവി റഫറൻസിനായി അപേക്ഷാ ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...