ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നര്‍ല മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീരിലെ രജൗരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ആഴ്ച റിയാസി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഏറ്റുമുട്ടലിന് പിന്നാലെ മേഖലയില്‍ നടത്തിയ പരിശോധനയില്‍ വന്‍ ആയുധ ശേഖരമാണ് പിടികൂടിയത്. യുദ്ധത്തിന് സജ്ജീകരിച്ചതിന് സമാനമായ രീതിയിലുള്ള ആയുധങ്ങളുടെ വന്‍ ശേഖരമാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എകെ സീരീസിലുള്ള റൈഫിളുകള്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഇതേ മേഖലയില്‍ നിന്ന് സെപ്റ്റംബര്‍ 3ന് ഒരു ഐഇഡി സുരക്ഷാ സേന നിര്‍വീര്യമാക്കിയിരുന്നു. 


ALSO READ: INDIA സഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി!! പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്


നേരത്തെ, സാധാരണക്കാരായ അഞ്ച് പേരെ കൊലപ്പെടുത്തിയ ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്ത രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 5നാണ് രജൗരിയില്‍ സാധാരണക്കാരായ അഞ്ച് പേരെ ഭീകരര്‍ കൊലപ്പെടുത്തിയത്. അജ്ഞാതരായ ഭീകര സംഘം നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരാണ് മരിച്ചത്. രജൗരി പോലീസ് സ്‌റ്റേഷനിലാണ് സംഭവവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.