ന്യൂഡൽഹി: ബിജെപിയുടെ രാജ്യസഭാ നേതാവായി ജെ പി നദ്ദയെ തിരഞ്ഞെടുത്തു. നേരത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു രാജ്യസഭ നേതാവ്. ഇത്തവണ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് ഗോയല്‍ രാജ്യസഭാ നേതൃസ്ഥാനം ഒഴിഞ്ഞത്. കേന്ദ്ര  ആരോഗ്യ വകുപ്പുമന്ത്രിയാണ് ജെപി നദ്ദ. രാസവസ്തു, രാസവളം എന്നീ വകുപ്പുകളുടെ ചുമതലയും നദ്ദയ്ക്കാണ്. ഗുജറാത്തില്‍ നിന്നും ഈ വർഷം ഏപ്രിലിലാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിൽ ആരോഗ്യമന്ത്രുിയായിരിക്കുമ്പോഴാണ് നദ്ദ ബിജെപിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. അമിത് ഷായുടെ പിന്‍ഗാമിയായാണ് നദ്ദ ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്.


അതേസമയം നദ്ദ കേന്ദ്രമന്ത്രിയായതോടെ ബിജെപി തലപ്പത്ത് പുതിയ അധ്യക്ഷനെ ഉടന്‍തന്നെ നിയമിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.