ജയ്പൂർ: സിഎൻജി ട്രക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 35ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ജയ്പൂർ അജ്മേർ ഹൈവേയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 30 വാഹനങ്ങൾ കത്തി നശിച്ചു. തുടർന്ന് ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരെയും ആശുപത്രിയിലെത്തി സന്ദർശിച്ചു. പ്രധാനമന്ത്രി നേരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭജന്ലാല് ശർമയുമായി ഫോണിൽ സംസാരിച്ച് സ്ഥിതി വിലയിരുത്തുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. സംഭവത്തിൽ രാജസ്ഥാൻ പോലീസ് അന്വേഷണം തുടങ്ങി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.