ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീഷണി മുഴക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. നിരപരാധികളായ മുസ്ലീങ്ങളെ കൊന്നതിന് ശേഷമാണ് മന്ദിർ ഉദ്ഘാടനം ചെയ്യാൻ പോകുന്നതെന്ന് ഭീകര സംഘടന പ്രസ്താവനയിൽ പറഞ്ഞു.ഭീഷണിയെ തുടർന്ന് അയോധ്യയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്നും ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: രാമക്ഷേത്രം മുതൽ വൃന്ദാവനം വരെ..! ഉത്തർപ്രദേശിലെ ഈ പുണ്യസ്ഥലങ്ങളും കാണേണ്ടതു തന്നെയാ


ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തിന്റെ സുരക്ഷ അതീവ ജാഗ്രതയിലാണെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.  ജെയ്ഷിന്റെ പ്രസ്താവന അർത്ഥശൂന്യമാണെന്നും അവർ പാകിസ്ഥാൻ ഐഎസ്ഐയുടെ പ്രോക്സികളാണെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു. അതേസമയം ജനുവരി 22 ന് ഉച്ചയ്ക്ക് 12:15 നും 12:45 നും ഇടയിലാണ് അയോധ്യ രാമക്ഷേത്രത്തിന്റെ 'പ്രാണപ്രതിഷ്ഠ' ചടങ്ങ് നടക്കുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ നിന്നും പ്രൊഫഷനുകളിൽ നിന്നുമായി 7,000 ത്തിലധികം ആളുകൾക്ക് ക്ഷണം ലഭിച്ചതിനാൽ ആയിരക്കണക്കിന് അതിഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.