Jammu Airport Blast : ജമ്മു വിമാനത്താവളത്തിൽ തുടർച്ചയായി 2 സ്ഫോടനങ്ങൾ ; ഡ്രോൺ ആക്രമണത്തിന്റെ സാധ്യത അന്വേഷിച്ച് എയർ ഫോഴ്സ്
ഞായറാഴ്ച പുലർച്ചെയാണ് തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങൾ ജമ്മു എയർപോർട്ടിൽ ഉണ്ടായത്.
Jammu : ജമ്മു വിമാനത്താവളത്തിലെ എയർ ഫോഴ്‌സ് സ്റ്റേഷനിൽ തീവ്രത കുറഞ്ഞ 2 സ്‌ഫോടനങ്ങൾ ഉണ്ടായി. എയർ ഫോഴ്‌സ് ഡ്രോൺ ആക്രമണത്തിന്റെ സാധ്യത പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങൾ ജമ്മു എയർപോർട്ടിൽ ഉണ്ടായത്.
ഞായറാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്‌തത്. തുടർന്ന് നാഷണൽ ബോംബ് ഡാറ്റ കേന്ദ്രത്തിലെ വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു സ്ഫോടനത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നിരുന്നു. മറ്റൊരു സ്ഫോടനം വിമാനത്താവളത്തിന്റെ പരിസരത്തുമാണ് ഉണ്ടായത്.
സ്ഫോടനത്തെ തുടർന്ന് പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് എയർ ഫോഴ്സ് അറിയിച്ചിട്ടുണ്ട്. അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ട സ്ഫോടനങ്ങളും ഉണ്ടായത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് സ്ഫോടനത്തിന്റെ കാരണമെന്തെന്ന് അന്വേഷിച്ച് വരികയാണ്. ഡ്രോൺ ആക്രമണം ആകാനാണ് സാധ്യത കൂടുതൽ.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ എച്ച്.എസ് അറോറയുമായി സംഭവത്തെ കുറിച്ച് വിശദാംശങ്ങൾ അന്വേഷിച്ചു. എയർ മാർഷൽ വിക്രം സിംഗ് ജമ്മുവിലെത്തി തുടർ അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...