ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഇരുപത്തിയഞ്ചോളം വീടുകൾക്ക് വിള്ളലുകൾ ഉണ്ടായതിനെത്തുടർന്ന് പരിശോധന നടത്തുന്നതിനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (ജിഎസ്ഐ) ശാസ്ത്രജ്ഞരുടെ സംഘം ദോഡ ​ഗ്രാമത്തിൽ സന്ദർശനം നടത്തി. ഈ പ്രദേശത്തെ ഭൂ​ഗർഭ ജലത്തിന്റെ വിന്യാസത്തെ സംബന്ധിച്ച് പരിശോധന നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

"വീടുകളിൽ വിള്ളലുകൾ കണ്ടതിനെ തുടർന്ന് ജിഎസ്ഐ ടീം പരിശോധന നടത്തുകയാണ്. പ്രദേശത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വ്യക്തമായ കാരണം എന്താണെന്നത് സംബന്ധിച്ച് അവർ വിശദീകരണം നൽകും. അതിനനുസരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തും" ദോഡയിലെ ഡെപ്യൂട്ടി കമ്മീഷണറായ വിശേഷ് പോൾ മഹാജൻ എഎൻഐയോട് പറഞ്ഞു.


ALSO READ: Jammu Kashmir: ജമ്മുകശ്മീരിൽ ഇരുപത്തിയഞ്ചോളം വീടുകൾക്ക് വിള്ളൽ; ജോഷിമഠിലേതിന് സമാനമായ സാഹചര്യമല്ലെന്ന് അധികൃതർ


2022 ഡിസംബർ മുതൽ ദോഡ ​ഗ്രാമത്തിലെ വീടുകളിൽ വിള്ളലുകൾ കണ്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇരുപത്തഞ്ചോളം വീടുകളഇൽ വിള്ളലുണ്ടായി. ഇത് പ്രദേശത്ത് ആശങ്ക വർധിപ്പിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ വീടുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി, ഇപ്പോൾ അത് രൂക്ഷമായ സ്ഥിയിലാണെന്ന് ദോഡയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) അഥർ അമീർ സർഗാർ പറഞ്ഞു.


ഉത്തരാഖണ്ഡിലെ ജോഷിമഠിൽ, നിരവധി വീടുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന്, നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ജനുവരിയിൽ നഗരത്തിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിന് പിന്നാലെയാണ് വിള്ളലുകൾ വർധിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.