Jammu and Kashmir: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്
ശ്രീനഗർ: കശ്മീരിലെ (Kashmir) ഷോപിയാൻ ജില്ലയിലെ രാഖാമ ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം (Army) നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും പൊലീസ് വക്താവ് പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നതിനാൽ ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണെന്ന് പോലീസ് വക്താവ് പറഞ്ഞു.
ALSO READ: Chinese Troops | ഓഗസ്റ്റിൽ നൂറോളം ചൈനീസ് സൈനികർ ഉത്തരാഖണ്ഡിൽ നിയന്ത്രണ രേഖ മറികടന്നതായി റിപ്പോർട്ട്
കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ, കശ്മീരിലെ വിവിധ ഓപ്പറേഷനുകളിൽ എട്ട് ഭീകരരെ വധിച്ചു. ഒരു പാക് ഭീകരനെ ഉറി സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പിടികൂടി. കൊല്ലപ്പെട്ട ഭീകരരിൽ നാല് പേർ ഹത്‌ലങ്കയിലും ഉറിയിലും നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചവരാണെന്നാണ് സൂചന. 18കാരനായ ഒരു പാകിസ്ഥാൻ ഭീകരൻ രാവിലെ കീഴടങ്ങിയിരുന്നു.
ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റത്തിനിടെ പിടിയിലായ അലി ബാബർ പത്ര തനിക്ക് പരിശീലനം ലഭിച്ചത് മുസാഫറാബാദിലെ ലഷ്കർ ക്യാമ്പിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ആറംഗ ഭീകര സംഘത്തിനൊപ്പമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...