Kulgam encounter | കുൽഗാമിൽ ഏറ്റുമുട്ടലിൽ 4 ഭീകരരെ സൈന്യം വധിച്ചു
കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ (Jammu Kashmir) കുൽഗാമിൽ (Kulgam) സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു (Terrorist Killed). കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഏറ്റുമുട്ടൽ (Encounter) തുടരുകയാണെന്നു സുരക്ഷാ സേനാ (Security Forces) ഉഗ്യോഗസ്ഥർ പ്രതികരിച്ചു.
ഉറിയിലെ നുഴഞ്ഞുകയറ്റ ശ്രമവും സൈന്യം തകര്‍ത്തു. അതിനിടെ പുൽവാമയിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പോലീസ് പിടികൂടി. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കൾ അടക്കം പിടികൂടിയെന്ന് പോലീസ് അറിയിച്ചു.
കശ്മീരിലെ ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായായി രാവിലെ മുതല്‍ തന്നെ തെരച്ചില്‍ ശക്തമായിരുന്നു. ഇതിനിടെ ബാരാമുള്ളയില്‍ സുരക്ഷാ സേനയ്ക്ക് നേരെ നടത്തിയ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടങ്ങി. തിങ്കളാഴ്ച ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചിരുന്നു.
ശനിയാഴ്ച മണിപ്പൂരിലെ (Manipur) ചുർചൻപുർ ജില്ലയിൽ അസം റൈഫിൾസിന്റെ വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം (Terrorist Attack) ഉണ്ടാവുകയും ആക്രമണത്തിൽ കമാൻഡിങ് ഓഫീസറും കുടുംബവും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...