ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സ്ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായി ജമ്മു കശ്മീർ പോലീസ്. വ്യാഴാഴ്ച രാവിലെയാണ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സൈനികർ സഞ്ചരിച്ചിരുന്ന വാടകക്കെടുത്ത സ്വകാര്യ വാഹനത്തിന് നേരെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ​ഗ്രനേഡ് ആക്രമണമാണോ അല്ലെങ്കിൽ മുൻകൂട്ടി വാഹനത്തിൽ വച്ച സ്ഫോടകവസ്തുവാണോ ബാറ്ററി തകരാറാണോ സ്ഫോടനത്തിന് കാരണമെന്ന് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. 



ബുധനാഴ്ച ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികളുടെ വെടിയേറ്റ് ഒരു സാധാരണക്കാരന് പരിക്കേറ്റിരുന്നു. ഇയാളുടെ ആരോ​ഗ്യനില ത‍ൃപ്തികരമാണെന്നാണ് ഉദ്യോ​ഗസ്ഥർ അറിയിച്ചത്. ഷോപ്പിയാനിലെ കീഗാം പ്രദേശത്തെ ചിദ്രെനിൽ വച്ചാമ് ഫാറൂഖ് അഹമ്മദ് ഷേഖ് എന്നയാൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു.


ALSO READ: സൈനിക വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം 7 സൈനികർ മരിച്ചു, നിരവധി പേർക്ക് പരിക്ക്


കുൽഗാമിലെ ഗോപാൽപോറ ഏരിയയിലെ ഹൈസ്കൂളിൽ ഭീകരർ അധ്യാപികയെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. മെയ് 25 ന് ജമ്മു കശ്മീരിലെ ബുദ്ഗാമിലെ ചദൂര മേഖലയിൽ കശ്മീരി ടിവി താരം അമ്രീൻ ഭട്ടിനെ അജ്ഞാതർ കൊലപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് അധ്യാപികയെ കൊലപ്പെടുത്തിയത്. ബുദ്ഗാം ജില്ലയിലെ ചദൂരയിലെ തഹസിൽ ഓഫീസിലെ ജീവനക്കാരനായ രാഹുൽ ഭട്ടിനെ മെയ് 12 ന് ബുദ്ഗാമിൽ വെച്ച് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.