Jammu Kashmir: ജമ്മുകശ്മീരിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു
ഹന്ദ്വാരയിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും ഗന്ദർവാൾ ജില്ലയിലെ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മുകശ്മീരിലെ പുൽവാമ, ഗന്ദർവാൾ ജില്ലകളിലും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഹന്ദ്വാരയിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും ഗന്ദർവാൾ ജില്ലയിലെ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
ഗന്ദർവാളിലും ഹന്ദ്വാരയിലും ലഷ്കർ-ഇ-തൊയ്ബയുടെ ഓരോ ഭീകരർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. പുൽവാമയിൽ ഭീകരവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പ്രവർത്തകൻ ഉൾപ്പെടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണെന്ന് അധികൃതർ വ്യക്തമാക്കി. ഹന്ദ്വാരയിലെ നെചമ രാജ്വാർ ഏരിയയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ സോൺ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച പ്രദേശം പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം വളയുകയും തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു. തിരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
പുൽവാമയിൽ ഒരു പാകിസ്ഥാൻ സ്വദേശി ഉൾപ്പെടെ ജെയ്‌ഷെ മുഹമ്മദിന്റെ രണ്ട് ഭീകരരും ഗന്ദർവാളിലും ഹന്ദ്വാരയിലും ലഷ്കർ ഇ ത്വയ്ബയുടെ ഓരോ പ്രവർത്തകരും കൊല്ലപ്പെട്ടു. ഹന്ദ്വാരയിലും പുൽവാമയിലും ഏറ്റുമുട്ടലുകൾ അവസാനിച്ചു. ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായും ഐജിപി കശ്മീർ ട്വീറ്റിലൂടെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...