ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ഹാർമൻ മേഖലയിൽ ചൊവ്വാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ കനൗജ് സ്വദേശികളായ മോനിഷ് കുമാർ, രാം സാഗർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ഉത്തരവാദിയായ ഒരു ഹൈബ്രിഡ് ലഷ്‌കർ ഭീകരനെ മണിക്കൂറുകൾക്കകം പിടികൂടി.



COMMERCIAL BREAK
SCROLL TO CONTINUE READING

ഷോപിയാനിലെ താമസക്കാരനായ ഇമ്രാൻ ബഷീർ ഗനിയാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്ന തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞത്. തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി ജമ്മുകശ്മീർ എഡിജിപി വിജയ് കുമാർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഷോപ്പിയാനിലെ ചൗദ്രി ഗുണ്ട് ഗ്രാമത്തിൽ കശ്മീരി പണ്ഡിറ്റ് പുരൺ കൃഷൻ ഭട്ട് ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.


Updating....



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.