ശ്രീനഗര്‍:ജമ്മു കശ്മീരില്‍ കൊല്ലപെടുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറവ് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലായ്‌ വരെ 36 സുരക്ഷാ സൈനികര്‍ കൊല്ലപെട്ടെന്നാണ് ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.


കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 76 സുരക്ഷാ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്,


അതേസമയം സൈനികര്‍ക്ക് പരിക്കേല്‍ക്കുന്നത്‌ ഈ വര്‍ഷം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്,കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലായ്‌ വരെ 
107 സൈനികര്‍ക്ക് പരിക്കേറ്റപ്പോള്‍ ഈ വര്‍ഷം അത് 138 ആണ്.


Also Read:ജമ്മു കശ്മീര്‍;ബിജെപി കണക്ക് കൂട്ടുന്നത്‌ എന്ത്..?


സുരക്ഷാ സേനയുടെ നാശനഷ്ടവും ഈ വര്‍ഷം ഒരുപാട് കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു,വിഘടന വാദ സംഘടനകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ 
സ്വീകരിക്കുന്ന കടുത്ത നടപടിയും ജമാഅത്ത് ഇസ്ലാമി പോലെ തീവ്ര നിലപാട് സ്വീകരിക്കുന്ന സംഘടനയ്ക്ക് ജമ്മു കശ്മീരില്‍ ഏര്‍പെടുത്തിയ 
നിരോധനവുമാണ് ഇതിന് കാരണം എന്നാണ് വിലയിരുത്തല്‍,ക്രമസമാധാന പ്രശ്നങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്,കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലായ്‌ 
വരെ 389 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം അത് 102 ആയി കുറഞ്ഞു.യുഎപിഎ നിയമ പ്രകാരം ജമ്മു കശ്മീര്‍ പോലീസ് ഇതുവരെ 
261 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 444 പേരെ ആറസ്റ്റ് ചെയ്തു.തീവ്ര വാദ ബന്ധമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കുറവ് വന്നിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ 124 സംഭവങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്,എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 198 കേസുകളാണ് 
രജിസ്റ്റര്‍ ചെയ്തത്,ജമ്മു കശ്മീരില്‍ തീവ്ര വാദത്തെ തുടച്ച് നീക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ശരിയായ ദിശയിലാണ് എന്ന് 
വ്യക്തമാക്കുന്നതാണ് ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ട കണക്കുകള്‍.താഴ്‌വരയില്‍ ഭീകര വാദികള്‍ക്കെതിരെ സുരക്ഷാ സേന കര്‍ശന നടപടിയാണ് 
സ്വീകരിക്കുന്നത്.