ശ്രിനഗര്‍:കശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയുടെ കടുത്ത നടപടികള്‍ തുടരുന്നു.
പുല്‍വാമയില്‍ സൈന്യം പുലര്‍ച്ചെയാണ് മൂന്ന് ഭീകരരെ വധിച്ചത്,രാത്രിയില്‍ ഒരു മണിയോടെയാണ് 
ഭീകരരുമായി എറ്റുമുട്ടല്‍ തുടങ്ങിയതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിവരം,കൊല്ലപെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്ഥലത്ത് തെരച്ചില്‍ നടക്കുകയാണ്,പുല്‍വാമയിലെ സദൂര പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത് ഇവിടം സുരക്ഷാ സേന 
വളഞ്ഞിരിക്കുകയാണ്,ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു സൈനികനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും സൈന്യം വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്,
കഴിഞ്ഞ ദിവസം കശ്മീരിലെ ഷോപിയന്‍ ജില്ലയിലെ കില്ലോര ഗ്രാമത്തില്‍ സുരക്ഷാ സേന 
നാല് ഭീകരരെ വധിച്ചിരുന്നു.
ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു.
ഒളിച്ചിരുന്ന തീവ്ര വാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സൈന്യം പ്രത്യാക്രമണം നടത്തുകയുമായിരുന്നു.
ഇവിടെ നിന്ന് ഒരു ഭീകരനെ സുരക്ഷാ സേന പിടികൂടുകയും ചെയ്തു.


Also Read:ജമ്മു കശ്മീരില്‍ കേന്ദ്ര നടപടികള്‍ ഫലം കാണുന്നു;സുരക്ഷാ സൈനികര്‍ കൊല്ലപെടുന്നതില്‍ 50 ശതമാനം കുറവ്!  
ഷോപിയനില്‍ കൊല്ലപെട്ട ഭീകരരെ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്,ഷക്കൂര്‍ അഹമ്മദ് പാരി,സുഹൈല്‍ ഭട്ട്,സുബൈര്‍ നെന്ഗ്രൂ,ഷക്കീര്‍ ഉല്‍ ജബ്ബാര്‍
എന്നിവരാണ് കൊല്ലപെട്ട ഭീകരര്‍,സുരക്ഷാ സേന പിടികൂടിയ ഭീകരന്‍ ഷോയബ് അഹമ്മദ് ഭട്ട് ആണ്,ഇയാള്‍ അവന്ദിപോരയിലെ താമസക്കാരനാണ്.
ഇവര്‍ അല്‍ ബദര്‍ എന്ന ഭീകര വാദ ഗ്രൂപ്പില്‍ പെട്ടവരാണെന്ന വിവരവും സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന 153 ഭീകരരെയാണ് വധിച്ചത്.