കശ്മീര്‍ താഴ്വര;സുരക്ഷാ സേനയുടെ നീക്കം Narco-terrorism തകര്‍ക്കാന്‍!
ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ നീക്കം കടുപ്പിച്ച സുരക്ഷാ സേന താഴ്വരയില്‍ മയക്കുമരുന്ന് മാഫിയയ്ക്കെതിരെയും നീക്കം ശക്തമാക്കിയിട്ടുണ്ട്.
ശ്രിനഗര്‍:ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ നീക്കം കടുപ്പിച്ച സുരക്ഷാ സേന താഴ്വരയില്‍ മയക്കുമരുന്ന് മാഫിയയ്ക്കെതിരെയും നീക്കം ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ സേന മയക്കുമരുന്ന് കടത്തിന്‍റെ വന്‍ ശൃംഖലയാണ് കശ്മീര്‍ താഴ്വരയില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും രാജ്യത്തിന് പുറത്തേക്കും നീണ്ടുകിടക്കുന്ന മയക്ക് മരുന്ന് കടത്തിന്‍റെ കണ്ണികള്‍ തകര്‍ക്കുന്നതിനാണ്
സുരക്ഷാ സേന ശ്രമിക്കുന്നത്. Narco-terrorism എന്ന് വിളിക്കുന്ന തീവ്രവാദത്തിന്‍റെ പുതിയ രൂപത്തെ വേരോടെ പിഴുത് എറിയുന്നതിനാണ്
സുരക്ഷാ സേനയുടെ നീക്കം.മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നതിലൂടെ പണം സംബാദിക്കുകയും അത് തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇപ്പോള്‍ കശ്മീര്‍ താഴ്വരയിലെ തീവ്രവാദ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ മയക്കുമരുന്ന് കടത്തുമായി ബന്ധപെട്ട് പഞ്ചാബില്‍ പോലീസ് പിടികൂടിയവര്‍ക്ക് കശ്മീരിലെ തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്ന്
അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു,പിന്നാലെ ഇത് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
തീവ്രവാദികള്‍ക്ക് സാമ്പത്തികം നല്‍കുന്നത് മയക്കുമരുന്ന് കടത്തിലൂടെയാണ് എന്ന് സുരക്ഷാ സേന തിരിച്ചറിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ തീവ്രവാദത്തെ തുടച്ച് നീക്കാന്‍ കഴിയും എന്ന കണക്ക് കൂട്ടലിലാണ് സുരക്ഷാ സേന.
Also Read:കശ്മീര്‍ താഴ്വരയില്‍ ആറ് മാസത്തിനിടെ സുരക്ഷാ സേന വകവരുത്തിയത് 118 തീവ്രവാദികളെ!
എന്തായാലും കാശ്മീര്‍ താഴ്വരിയില്‍ മയക്കുമരുന്ന് കടത്തിന്റെയും തീവ്ര വാദത്തിന്റെയും ആയുധക്കടത്തിന്റെയും ഒക്കെ പിന്നില്‍ പാകിസ്ഥാന്‍
ചാര സംഘടനയായ ഐഎസ്ഐ ആണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത് സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.അതുകൊണ്ട് തന്നെ സൈന്യം,സിആര്‍പിഎഫ്,ജമ്മു കശ്മീര്‍ പോലീസ്
എന്നിവര്‍ സംയുക്തമായാണ് Narco-terrorism തകര്‍ക്കുന്നതിനായുള്ള നീക്കം നടത്തുന്നത്.