ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടുപേരെ ജമ്മു പൊലീസ് അറസ്റ്റു ചെയ്തു.  സോപ്പൂർ ജില്ലയിൽ നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്.  ഇവർ ഭീകരരുടെ സഹായികളാണെന്നാണ് പ്രാഥമിക നിഗമനം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: #THAROOROSAURUS ശശി തരൂരിന്റെ അതിസങ്കീര്‍ണ പദങ്ങളുടെ സമാഹാരം ഒരുങ്ങുന്നു 


ഇവരിൽ നിന്നും നിരവധി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.   ഗ്രനേഡുകളും AK 47 തോക്കുകളും,  ബുള്ളറ്റുകളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.  സോപ്പൂർ പ്രദേശത്ത്  ഭീകരരുടെ സഹായികളുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 


Also read:Junk food: സ്കൂൾ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് എഫ്എസ്എസ്എഐ 


ഇതിനിടയിൽ കഴിഞ്ഞ ദിവസം ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുള്ള 6 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.  ഭീകർക്ക് സാമ്പത്തിക സഹായം ചിലർ നല്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ സ്പെഷ്യൽ ഓപ്പറേഷനിലാണ് ഈ ആറുപേരും അറസ്റ്റിലായത്.