ശ്രീനഗർ: Funding Terrorist Organization: ഭീകര ബന്ധമുള്ള മൂന്ന് പേർ കശ്മിരിൽ അറസ്റ്റിൽ. സിധ്ര ബ്രിഡ്ജ് ഏരിയയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനാണ് മൂന്ന് ഭീകരപ്രവർത്തകരെ ജമ്മു പോലീസ് അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇവരുടെ കൈവശം ഉണ്ടായിരുന്ന 43 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. പഞ്ചാബിൽ നിന്നും തെക്കൻ കശ്മീരിലേക്ക്  പണം കടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.  ഇവർ ജയ്‌ഷെ ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം എത്തിക്കുന്ന സംഘമാണെന്ന് ജമ്മു പോലീസ് അറിയിച്ചു.


Also Read: CBI, ED Chiefs' Tenures : കേന്ദ്ര സർക്കാർ സിബിഐ - ഇഡി മേധാവിമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടാൻ ഒരുങ്ങുന്നു


 ഫയാസ് അഹമ്മദ് ദർ, ഉമർ ഫാറൂഖ്, മൗസം പർവൈസ് എന്നിവരാണ് അറസ്റ്റിലായ ഭീകരർ. പഞ്ചാബിൽ നിന്ന് ദക്ഷിണ കശ്മീരിലേക്ക് പണം മാറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എസ്ഡിപിഒ നഗ്രോട്ടയുടെ (SDPO Nagrota) മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി ജമ്മു പോലീസ് സീനിയർ സൂപ്രണ്ട് ചന്ദൻ കോഹ്‌ലി പറഞ്ഞു.


 വിവരത്തെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഫയാസ് അഹമ്മദ് അടങ്ങുന്ന സംഘം വാഹനത്തിലെത്തിയത്.


Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ കടുക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് 


ഇവരുടെ വാഹനം നിർത്തി ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ഇവർ നൽകിയതെന്ന് ജമ്മു പോലീസ് സൂയി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. മൂന്ന് പേരും നിലവിൽ ജമ്മു പോലീസിന്റെ കസ്റ്റഡിയിലാണ്. 


ജയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിനായി പഞ്ചാബിൽ നിന്ന് ദക്ഷിണ കശ്മീരിലേക്ക് ഈ തുക കടത്തുകയായിരുന്നുവെന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായതായി ജമ്മു പോലീസ് അറിയിച്ചു. 


Also Read: Horoscope November 18, 2021: നിങ്ങളുടെ ജോലിക്ക് പ്രശംസ ലഭിക്കും, ഇന്ന് നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ സാധിക്കും


മാത്രമല്ല അറസ്റ്റിലായവർ ദക്ഷിണ കശ്മീരിലെ തീവ്രവാദികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും.  തീവ്രവാദ ഫണ്ടിംഗിനായാണ് പണം കടത്തുന്നതെന്നും ഈ ഫണ്ടുകളുടെ ഉറവിടങ്ങൾ ജമ്മു കശ്മീരിന്റെ പുറത്ത് നിന്നുള്ളതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 


കൂടാതെ വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടിയതായിട്ടുണ്ടെന്നും ജമ്മു പോലീസ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.