ഭീകരാക്രമണ പദ്ധതി നിർവീര്യമാക്കി സൈന്യം; ഒഴിവായത് വൻ ദുരന്തം
പ്രഷർ കുക്കറിനുള്ളിൽ ഘടിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തു . സ്‌ഫോടക വസ്തു കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
ശ്രീനഗർ: ജമ്മുകശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി നിർവീര്യമാക്കി സൈന്യം. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരാക്രമണ പദ്ധതി നിർവീര്യമാക്കിയത്.
പ്രഷർ കുക്കറിനുള്ളിൽ ഘടിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തു . സ്‌ഫോടക വസ്തു കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ട്രക്ക് ,ടാക്‌സി ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അവരുടെ വാഹനങ്ങൾ നിരന്തരം പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സ്റ്റിക്കി ബോംബാക്രമണങ്ങളെ തടയുന്നതിനാണ് സുരക്ഷാ സേന ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
കഴിഞ്ഞ ദിവസം റംബാൻ ജില്ലയിൽ മിനി ബസിൽ നിന്നും ഐഇഡി കണ്ടെടുത്തിരുന്നു. പോലീസും സിആർപിഎഫും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടുത്തത്. തുടർന്ന് ബോംബ് നിർവീര്യ സ്‌ക്വാഡ് സംഘമെത്തി സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...