ന്യുഡൽഹി: ഉച്ചഭക്ഷണം ഒരു രൂപയ്ക്ക് നൽകുമെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീർ (Gautam Gambhir) രംഗത്ത്.  കിഴക്കൻ ഡൽഹിയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന ക്യാന്റീനുകൾ ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആദ്യ ജൻ രസോയി ക്യാന്റീൻ ഗാന്ധി നഗറിൽ (Gandhi Nagar) തുറക്കും.   രണ്ടാമത്തെ ക്യാന്റീൻ റിപ്പബ്ലിക് ദിനത്തിൽ അശോക് നഗറിൽ (Ashok Nagar) ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഈസ്റ്റ് ഡൽഹിയിലെ (East Delhi) 10 അസംബ്ലി മണ്ഡലങ്ങളിലും ഓരോ ക്യാന്റീൻ വീതൻ ആരംഭിക്കാനാണ് ലക്ഷ്യമെന്നും ഗൗതം ഗംഭീർ പറഞ്ഞു.  


Also Read: Shigella: കോഴിക്കോട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു 


ജൻ രസോയി (Jan Rasoi) ക്യാന്റീനുകൾ ആധുനിക സൗകര്യങ്ങളോടെയാണ്  സജ്ജമാക്കിയിടുള്ളത്.  ഒരേ സമയം 100 പേർക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത് എങ്കിലും ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 50 പേർക്കാണ് ഒരു സമയം ഭക്ഷണം നൽകുന്നത്.  സർക്കാരിന്റെ സഹായമില്ലാതെ ഗൗതം ഗംഭീർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ചോറും കറികളുമാണ് നൽകുന്നത്.


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy