അടല്‍ ബിഹാരി വാജ്പേയിയും ജവഹര്‍ലാല്‍ നെഹ്രുവും മാതൃക, കോണ്‍ഗ്രസ് ഉയര്‍ന്നു വരണം, നിതിന്‍ ഗഡ്കരി
എന്തിനും ഏതിനും നെഹ്‌റുവിനെ കുറ്റം പറയുന്ന BJP നേതാക്കള്‍ക്കിടെ വേറിട്ട ശബ്ദമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
New Delhi: എന്തിനും ഏതിനും നെഹ്‌റുവിനെ കുറ്റം പറയുന്ന BJP നേതാക്കള്‍ക്കിടെ വേറിട്ട ശബ്ദമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയിയും ജവഹര്‍ലാല്‍ നെഹ്രുവും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ആദര്‍ശനായകരായിരുന്നു എന്ന് നിതിന്‍ ഗഡ്കരി (Nitin Gadkari) അഭിപ്രായപ്പെട്ടു.
അടല്‍ജിയുടെ പൈതൃകം നമുക്ക് പ്രചോദനമാണ്, പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവും ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, ഗഡ്കരി ചൂണ്ടിക്കാട്ടി.
അതേസമയം, പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം പ്രതിഷേധങ്ങളില്‍ മുങ്ങിയതിന് പ്രതിപക്ഷത്തെ കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നതിനിടെ സഭാ സ്തംഭനത്തെക്കുറിച്ച് ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഒരുപോലെ ആത്മപരിശോധന നടത്തണമെന്നായിരുന്നു ഗഡ്കരി നടത്തിയ പ്രതികരണം.
ഇന്ന് പ്രതിപക്ഷത്തിരിയ്ക്കുന്നവര്‍ ഒരുപക്ഷെ നാളെ ഭരണ പക്ഷത്താവാം. പാര്‍ലമെന്‍റില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ റോള്‍ മാറിക്കൊണ്ടിരിക്കും. എല്ലാവരും അന്തസ്സോടെ പ്രവര്‍ത്തിക്കണം. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് അനിവാര്യമാണ്. നെഹ്റു വാജ്പേയിയെ എപ്പോഴും ബഹുമാനിച്ചിരുന്നു. ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസ് ഉയര്‍ന്നുവരണമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പരാമര്‍ശങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാവുകയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA