Patna:  JD(U) MLAയുടെ ട്രെയിന്‍ യാത്ര വിവാദമാവുന്നു...!  തേജസ്  രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്ത നേതാവ് "അടിവസ്ത്രം" മാത്രമേ ധരിച്ചിരുന്നുള്ളൂ എന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.... 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന കോച്ചില്‍ "അടിവസ്ത്രം" മാത്രം ധരിച്ച് അങ്ങോട്ടുമിങ്ങോട്ടും  നടക്കുന്ന എംഎൽഎ ഗോപാൽ മണ്ഡലിന്‍റെ  (Gopal Mandal MLA) വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . Patna - New Delhi Tejas Rajdhani Express ആയിരുന്നു "നടത്ത"  വേദി...!! 


MLAയുടെ പെരുമാറ്റം ചോദ്യം ചെയ്ത യാത്രക്കാരോട് ഇയാള്‍  അസഭ്യമായി പെരുമാറിയതായും  റിപ്പോര്‍ട്ട് ഉണ്ട്.


എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗോപാൽ മണ്ഡലെത്തി. തനിക്ക് വയറിളക്കമായിരുന്നുവെന്നും, കൂടെക്കൂടെ ടോയ്‌ലറ്റില്‍ പോകേണ്ട ആവശ്യം വന്നതിനാലാണ് താന്‍ അടിവസ്തം മാത്രം ധരിച്ചിരുന്നത് എന്നാണ്  നേതാവ് നല്‍കുന്ന വിശദീകരണം.....!! താൻ കള്ളം പറയില്ലെന്നും  എംഎൽഎ കൂട്ടിച്ചേര്‍ത്തു. 


Also Read: PM Modi's US Visit: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനം ഈ മാസം, ജോ ബൈഡനുമായി നിര്‍ണ്ണായക കൂടിക്കാഴ്‌ച്ച


എന്നാല്‍,  എംഎൽഎയുടെ നടപടി ആദ്യം ചോദ്യം ചെയ്ത യാത്രക്കാരനായ പ്രഹ്ലാദ് പാസ്വാന്‍ പറയുന്നത് മറ്റൊന്നാണ്.  എംഎൽഎയ്‌ക്കൊപ്പം ഇയാളും  കോച്ചിലുണ്ടായിരുന്നു. എംഎൽഎ മദ്യപിച്ചിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.  കൂടാതെ തന്‍റെ കൈയിലെ  സ്വർണ്ണ മോതിരം നേതാവ്  പിടിച്ചു പറിച്ചുവെന്നും യുവാവ് ആരോപിക്കുന്നു.


Also Read: ഓക്സിജൻ ഉള്ളിലേയ്ക്കെടുക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു...!! അലഹബാദ് ഹൈക്കോടതി


എംഎൽഎ ഗോപാൽ മണ്ഡലിനെതിരെ യുവാവ് ഡൽഹി പോലീസിൽ പരാതി നൽകിയിരിയ്ക്കുകയാണ്.  JD(U) MLA ഗോപാൽ മണ്ഡൽ മദ്യപിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുവെന്നും സ്വർണ്ണ മോതിരം തട്ടിപ്പറിച്ചെന്നും  യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്നും  യുവാവ് നല്‍കിയ  പരാതിയിൽ പറയുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.