JEE Advanced 2024 Exam Date:  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ജെഇഇ അഡ്വാൻസ്ഡ് 2024 പരീക്ഷ മെയ് 26 ന് നടത്തും. ഇതിനുള്ള രജിസ്ട്രേഷൻ പ്രക്രിയ ഏപ്രിൽ 21 ന് ആരംഭിക്കും. ഇതിനായി ഔദ്യോഗിക വെബ്സൈറ്റ് ആയ https: //jeeadv.ac.in/index.html ൽ സന്ദർശിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 ആണ്. 2 പേപ്പറുകളാണുള്ളത്.  പേപ്പർ 1 മെയ് 26 ന് രാവിലെ 9 മുതൽ 12:00 വരെയും പേപ്പർ 2 ഉച്ചയ്ക്ക് 02:30 മുതൽ 05:30 വരെയാണ്.  2024 മെയ് 17 നാണ് JEE അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ജെഇഇ മെയിൻ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷാ തിയതി, ഫലപ്രഖ്യാപന തീയതി എന്നിവ അറിയാം


ജെഇഇ മെയിൻ പരീക്ഷ ജനുവരി സെഷൻ: പ്രധാനപ്പെട്ട തീയതികൾ


അപേക്ഷാ ഫോം ഓൺലൈൻ ആയി സമർപ്പിക്കേണ്ടത്: 2024  ഏപ്രിൽ 21 മുതൽ 2024 ഏപ്രിൽ 30 വരെ (വൈകുന്നേരം 05:00 വരെ)


അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 2024 മെയ് 6 വരെ (വൈകുന്നേരം 5 മണി വരെ)


അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത്: 2024 മെയ് 17 മുതൽ 


ജെഇഇ (അഡ്വാൻസ്‌ഡ്) 2024 പരീക്ഷ 2024 മെയ് 26 ഞായറാഴ്ച
പേപ്പർ 1: 09:00-12:00 
പേപ്പർ 2: 14:30-17:30


Also Read: ശുക്രൻ സ്വരാശിയിലേക്ക്; നവംബർ 30 മുതൽ ഈ രാശിക്കാർക്ക് ശുക്രദശ


താൽക്കാലിക ഉത്തര സൂചിക ജൂൺ 2 ന് ഓൺലൈനിൽ ലഭിക്കും


താൽക്കാലിക ഉത്തര സൂചികയെക്കുറിച്ചുള്ള  ഫീഡ്ബാക്കുകൾ അഭിപ്രായങ്ങൾ: 2024 ജൂൺ 2 മുതൽ 3 വരെ (5 മണിവരെ) 


അന്തിമ ഉത്തരസൂചികയുടെ ഓൺലൈൻ പ്രഖ്യാപനവും JEE അഡ്വാൻസ്‌ഡ് 2024 ഫലവും: 2024 ജൂൺ 9 


ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (AAT) 2024 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ: 2024 ജൂൺ 09 മുതൽ ജൂൺ 10 വരെ (5 മണിവരെ) 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.