ന്യുഡൽഹി:  JEE, NEET പരീക്ഷകൾ നീട്ടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.  സെപ്റ്റംബറിൽ ആണ്  JEE-NEET പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്.  പരീക്ഷകൾ ഇനിയും നീട്ടിവച്ച് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Encounter: ജമ്മു കശ്മീരിൽ 2 ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു 


കോറോണക്കിടയിലും  ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഹർജി പരിഗണിക്കവേ  ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് അറിയിച്ചു.  കൊറോണയ്ക്കെതിരെ വാക്സിൻ കണ്ടെത്തുന്നതുവരെ പരീക്ഷ നീട്ടിവയ്ക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.  മാത്രമല്ല പ്രധാനമന്ത്രി തന്നെ കൊറോണ വാക്സിൻ എത്രയും പെട്ടെന്ന്  തയ്യാറാകുമെന്ന്  സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ  പറഞ്ഞതും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  പക്ഷേ നാഷണൽ ടെസ്റ്റിങ്  ഏജൻസിക്ക് വേണ്ടി ഹാജരായ  സോളിസിറ്റര് ജനറൽ തുഷാർ മേത്ത ഈ ആവശ്യം എതിർക്കുകയായിരുന്നു.  


Also read: തൊഴിൽ പ്രശ്നങ്ങൾ മാറാൻ വിഷ്ണുവിനെ മുറുകെ പിടിക്കുക...


ആവശ്യമായ സുരക്ഷാ മനദണ്ഡങ്ങൾ ഏർപ്പെടുത്തിക്കൊണ്ട്  നീറ്റ് പരീക്ഷ  നടത്താമെന്ന് സോളിസിറ്റർ ജനറൽ കോടതിയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.  കോടതി മുറികളും  വാദം നടക്കുന്നതിന് തയാറെടുപ്പുകൾ നടത്തിവരികയാണെന്നും ജസ്റ്റിസ് അരുൺ  മിശ്ര ചൂണ്ടിക്കാട്ടി.  രാജ്യത്തെ സ്ഥിതിഗതികൾ സർക്കാരിനും സർക്കാർ ഏജൻസികൾക്കും അറിയാമെന്നും അതുകൊണ്ടുതന്നെ സർക്കാർ  ഉചിതമായ  തീരുമാനം എടുക്കുമെന്നും മിശ്ര പറഞ്ഞു.  അതുകൊണ്ടുതന്നെ സർക്കാരിന്റെ തീരുമാനത്തിൽ തങ്ങൾ ഇടപെടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 


സെപ്റ്റംബർ  ആദ്യവാരം ആണ് JEE പരീക്ഷ.  NEET പരീക്ഷ  സെപ്റ്റംബർ  13 ന് ആണ്.    NEET പരീക്ഷ  ഓൺലൈനിൽ നടത്തണം എന്ന ആവശ്യം  നേരത്തെ നാഷണൽ  ടെസ്റ്റിങ്  ഏജൻസി നിരാകരിച്ചിരുന്നു.