JEE Main 2021 Results: JEE Main പരീക്ഷയുടെ Result പ്രഖ്യാപിച്ചു, ആറ് പേർ 100% മാർക്ക് സ്വന്തമാക്കി, Result വേഗത്തിൽ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
പേപ്പർ ഒന്നിന്റെ ഫലം മാത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ബാക്കി പേപ്പറുകളായ പേപ്പർ 2A, 2B യുടെ ഫലം അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം വൃത്തങ്ങൾ അറിയിക്കുന്നത്.
New Delhi : Joint Entrance Examination (JEE Main 2021) Result ഇന്നലെ തിങ്കാളാഴ്ച രാത്രിയിൽ പ്രഖ്യാപിച്ചു. National Testing Agency നടത്തിയ പരീക്ഷയിൽ ആറ് പേർ 100% മാർക്ക് സ്വന്തമാക്കി.
പേപ്പർ ഒന്നിന്റെ ഫലം മാത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ബാക്കി പേപ്പറുകളായ പേപ്പർ 2A, 2B യുടെ ഫലം അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം വൃത്തങ്ങൾ അറിയിക്കുന്നത്.
രാജസ്ഥാൻ സ്വദേശിയായ സാകേത് ഝാ, ചണ്ഡീഗഡ് സ്വദേശിയായ ഗുർമീത് സിങ്, ഡൽഹി എൻസിആർ സ്വദേശിയായ റിംജിം ദാസ്, മഹരാഷ്ട്രയിൽ നിന്നുള്ള സിദ്ധാന്ത് മുഖർജി, ഗുജറാത്തിൽ നിന്നുള്ള ആനന്ദ് കൃഷ്ണ എന്നിവരാണ് ജെഇഇ മെയിൻ പരീക്ഷയുടെ ആദ്യ പേപ്പറിൽ 100% മാർക്ക് സ്വന്തമാക്കിയത്.
പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഫലം എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്. ഫലം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രമാണ്-
ആദ്യം ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക (വെബ്സൈറ്റ് ലിങ്ക്- jeemain.nta.nic.in)
ഹോം പേജിലുള്ള റിസൾട്ട് ലങ്കിൽ ക്ലിക്ക് അല്ലെങ്കിൽ ടാപ് ചെയ്യുക
തുടർന്ന് തുറന്ന് വരുന്ന പേജിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ചേർക്കുക
അതിന് ശേഷം സബ്മിറ്റ് ചെയ്യുക, നിങ്ങളുടെ റിസൾട്ട് തുറന്ന് വരും. ഡൗൺലോഡ് ചെയ്യുക.
ഫെബ്രുവരി 24-26 വരെയാണ് ജെഇഇ മെയിൻ പരീക്ഷ സംഘടിപ്പിച്ചത്. 6.52 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 828 സെന്ററുകളായി 331 നഗരങ്ങളിലായിട്ടാണ് പരീക്ഷ സംഘടിപ്പിച്ചത്. ഇന്ത്യക്ക് പുറത്തായി കൊളംബോ, ദോഹ, ദുബായ്, കാഠ്മണ്ഡു, മസ്ക്കറ്റ്, റിയാദ്, ഷാർജ, സിംഗപൂർ, കുവൈത്ത് എന്നിവടങ്ങളും സെന്റുറുകളുണ്ടായിരുന്നു.
ALSO READ : ESIC Recruitment 2021 Notification: 6552 യുഡിസി, സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജെഇഇ മെയിന്റെ രണ്ടാമത്തെ പരീക്ഷ ഈ മാസം 15 മുതൽ 18 വരെയുള്ള ദിവസങ്ങളായി നടക്കും. ജെഇഇ അഡുവാൻസ് പരീക്ഷ ജൂലൈ മൂന്നിനാണ് നടക്കുക. കോവിഡ് സാഹചര്യത്തിൽ ഇത്തവണ നാല് ഘട്ടങ്ങളിലായിട്ടാണ് ജെഇഇ പരീക്ഷ നടത്തുകയെന്ന് നേരത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയം അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...