Jharkhand Floor Test: വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് ചമ്പയ് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം സർക്കാർ
Jharkhand Floor Test: ഭൂമി കുംഭകോണക്കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ED) മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹം രാജി വയ്ക്കുകയും ചമ്പയ് സോറനെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Jharkhand Floor Test: പ്രതീക്ഷിച്ചതുപോലെ, ഝാർഖണ്ഡില്‍ മുഖ്യമന്ത്രി ചമ്പയ് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. സര്‍ക്കാരിന് അനുകൂലമായി 47 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍, 29 പേര്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
Also Read: Jharkhand News: ഹേമന്ത് സോറൻ അറസ്റ്റില്‍, ചമ്പയ് സോറൻ ജാർഖണ്ഡിന്‍റെ പുതിയ മുഖ്യമന്ത്രി
കുതിരക്കച്ചവടം ഭയന്ന് ഹൈദരാബാദിൽ നിന്ന് ഞായറാഴ്ച്ച രാത്രിയാണ് മഹാഗത്ബന്ധൻ എംഎൽഎമാർ റാഞ്ചിയിൽ വിമാനമിറങ്ങിയത്. ഇവര്‍ക്കൊപ്പം മുഖ്യമന്ത്രി ചമ്പയ് സോറൻ രാവിലെ നിയമസഭയിലെത്തി. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ജെഎംഎം-ആർജെഡി-കോൺഗ്രസ് സഖ്യത്തിലെ എംഎൽഎമാരെ ഹൈദരാബാദ് റിസോർട്ടിലേക്ക് അയച്ചിരുന്നു.
Also Read: AAP Vs BJP: ഡല്‍ഹി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ BJP, ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി കേജ്‌രിവാൾ
ഝാർഖണ്ഡിലെ ചമ്പയ് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം സർക്കാർ 47 വോട്ടുകളാണ് നേടിയത്. ബിജെപിയും എജെഎസ്‌യുവും സര്‍ക്കാരിനെ എതിര്‍ത്തു. 47 വോട്ടുകളിൽ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ 29, കോൺഗ്രസിന്‍റെ 16, ആർജെഡിയുടെയും സിപിഐയുടെയും (എംഎൽ) ഓരോ വോട്ടും ഉൾപ്പെടുന്നു. 47 എംഎൽഎമാരുടെ പിന്തുണയോടെ, ഇന്ത്യ ബ്ലോക്ക് ഫ്ലോർ ടെസ്റ്റ് സുഖകരമായി മറികടന്നു. സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തത് 29 പേരാണ്.
ഭൂമി കുംഭകോണക്കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ED) മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹം രാജി വയ്ക്കുകയും ചമ്പയ് സോറനെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജനുവരി 31 നാണ് ഹേമന്ത് സോറന്‍ അറസ്റ്റിലവുന്നത്.
നിയമസഭയിൽ സംസാരിച്ച ഹേമന്ത് സോറൻ ജനുവരി 31ലെ സംഭവവികാസങ്ങളെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ചു. ജനുവരി 31നാണ് രാജ്യം ആദ്യമായി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് കണ്ടതെന്നും ഗൂഢാലോചനയിൽ രാജ്ഭവൻ കൈകോർത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്‍റെ അറസ്റ്റിന്‍റെ തിരക്കഥ വളരെ ആസൂത്രിതമായി എഴുതിയതാണെന്നും ഭൂമി കുംഭകോണത്തിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കപ്പെടുന്ന ദിവസം രാഷ്ട്രീയം വിടുമെന്നും ഹേമന്ത് സോറൻ പറഞ്ഞു.
ആദിവാസികൾക്കെതിരെ ഗൂഢാലോചന നടന്നെന്നും ഒരു ആദിവാസി മുഖ്യമന്ത്രി ഓഫീസില്‍ അഞ്ച് വർഷം തികയ്ക്കുന്നില്ല എന്ന് ഉറപ്പാക്കിയെന്നും മുൻ മുഖ്യമന്ത്രി ആരോപിച്ചു. 8.3 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ രാഷ്ട്രീയ പദവി ഒഴിയാൻ തയ്യാറാണെന്ന് ഹേമന്ത് സോറൻ പറഞ്ഞു. 2000 മുതൽ ഝാർഖണ്ഡ് ഭരിച്ചിരുന്നത് ആരാണെന്ന് അറിയാം. മുമ്പ് അഴിമതികളൊന്നും നടന്നിട്ടില്ലെന്ന് അവർ പറയുന്നു, സോറന്‍ പറഞ്ഞു.
81 അംഗ ഝാർഖണ്ഡ് നിയമസഭയിൽ ഝാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് 29 സീറ്റും സഖ്യകക്ഷിയായ കോൺഗ്രസിന് 17 സീറ്റും ആർജെഡിക്കും സിപിഐക്കും (എംഎൽ) 1 സീറ്റുമാണുള്ളത്. ജെഎംഎം എംഎൽഎമാരിൽ ഒരാൾ കഴിഞ്ഞ മാസം രാജിവച്ചിരുന്നു.
2020– 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു. ഖനന വകുപ്പിന്‍റെ ചുമതലയുള്ള സോറൻ തന്‍റെ പദവി ദുരുപയോഗപ്പെടുത്തി റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി. ഇത് കൂടാതെ നിരവധി കള്ളപ്പണ കേസുകള്‍ സോറനെതിരെ ED ഫയല്‍ ചെയ്തിട്ടുണ്ട്.
ഏറെ തവണ ED സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യലിന് സോറന്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടിയുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മുന്നോട്ടു നീങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.