Jharkhand Trust Vote : ഹൈദരാബാദിൽ നിന്നും എംഎൽഎമാരെത്തി; ജാർഖണ്ഡിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്
Jharkhand Trust Vote Today : വെള്ളിയാഴ്ചയാണ് ജാർഖണ്ഡ് മുക്തി മോർച്ചയുടെ നിയമസഭകക്ഷി നേതാവായ ചമ്പായ് സോറെൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്
Jharkhand Trust Vote Updates : ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത ചമ്പായ് സോറെൻ ഇന്ന് ഫെബ്രുവരി അഞ്ചിന് നിയമസഭയിൽ വിശ്വാസ വോട്ട് തേടും. വിശ്വാസവോട്ടൊടുപ്പിനായി ഹൈദരാബാദിൽ നിന്നും ജാർഖണ്ഡ് മുക്തി മോർച്ച്-കോൺഗ്രസ്-ആർജെഡി എംഎൽഎമാർ റാഞ്ചിയിൽ എത്തി. ഹോമേന്ത് സോറെന്റെ ഇഡി അറസ്റ്റിന് പിന്നാലെ ചമ്പായ് സോറെൻ വെള്ളിയാഴ്ച ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. ഇതിനിടെ രാഷ്ട്രീയ അട്ടിമറി സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജെഎംഎം-കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് പ്രത്യേക വിമാനത്തിൽ മാറ്റിയത്. തുടർന്ന് ഇന്നലെ ഫെബ്രുവരി നാല് ഞായറാഴ്ച രാത്രിയോടെയാണ് റാഞ്ചി ബിർസ മുണ്ട വിമാനത്താവളത്തിൽ എംഎൽഎമാർ തിരികെ എത്തിയത്.
വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ വിജയിക്കുമെന്ന ജെഎംഎമ-കോൺഗ്രസ് എംഎൽഎമാർ 'ഒറ്റക്കെട്ടാണ്' എന്ന് ജാർഖണ്ഡ് മന്ത്രി അലംഗീർ ആലം വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 48 മുതൽ 50 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ആലം കൂട്ടിച്ചേർത്തു. ജെഎംഎം എംഎൽഎ മിഥിലേഷ് താക്കൂറും സമാനമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു, ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം വിശ്വാസവോട്ട് മറികടക്കും. കൂടാതെ ബിജെപി എംഎൽഎമാരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നും ജെഎംഎം നേതാവ് അവകാശപ്പെട്ടു.
അതേസമയം സഖ്യകക്ഷിയുടെ അവകാശ വാദങ്ങൾ ബിജെപി ചീഫ് വിപ്പ് ബിരാഞ്ചി നരേൻ തള്ളിക്കളഞ്ഞു. ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ ജെഎംഎം-കോൺഗ്രസ് സഖ്യം താഴെ വീഴുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയത് സഖ്യകക്ഷിക്ക് വിജയിക്കുമെന്ന് ആത്മവിശ്വാസമില്ലാത്തതിനാലാണെന്നും ബിജെപി ചീഫ് വിപ്പ് പറഞ്ഞു.
മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഏകദേശം 38 എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്. രണ്ട് ചർട്ടേഡ് വിമാനത്തിലാണ് എംഎൽഎമാരെ ഹൈദരാബാദിൽ എത്തിച്ചത്. പിന്നീട് ഹൈദരാബാദിൽ നിന്നും 43 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ സഖ്യകക്ഷി പുറത്ത് വിടുകയും ചെയ്തു. 81 സീറ്റുള്ള ജാർഖണ്ഡ് നിയമസഭയിൽ ഭരണത്തിനായി വേണ്ടത് 42 എംഎൽഎമാരുടെ പിന്തുണയാണ്.
ഫെബ്രുവരി രണ്ട് വെള്ളിയാഴ്ചയാണ് ചമ്പായ് സോറൻ ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സോറനൊപ്പം കോൺഗ്രസ് നേതാവ് അലംഗിർ ആലമും ആർജെഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജെഎംഎം, കോൺഗ്രസ്, ആർജെഡി സഖ്യമാണ് ജാർഖണ്ഡിൽ ഭരണത്തിലുള്ളത്. ഇടത് പാർട്ടിയായ സിപിഐഎംഎൽ പുറത്ത് നിന്നും ഭരണകക്ഷിക്ക് പിന്തുണ നൽകുന്നുണ്ട്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.