ജിഷയുടെ കൊലപാതകം:ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന സര്‍ക്കാറില്‍നിന്നും പൊലീസില്‍നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട് ക്രിമിനല്‍ നിയമം പരിഷ്കരിച്ച് ശിക്ഷ വര്‍ധിപ്പിച്ചിട്ടും സ്ത്രീകള്‍ വീട്ടില്‍പോലും സുരക്ഷിതരല്ളെന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന് അയച്ച നോട്ടീസില്‍ പറഞ്ഞു. രണ്ടാഴ്ചക്കകം വിശദമായ നടപടി റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറി, ഡി.ജി.പി, എറണാകുളം റൂറല്‍ എസ്.പി എന്നിവര്‍ക്ക് നല്‍കിയ നോട്ടീസില്‍ കമീഷന്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന സര്‍ക്കാറില്‍നിന്നും പൊലീസില്‍നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട് ക്രിമിനല്‍ നിയമം പരിഷ്കരിച്ച് ശിക്ഷ വര്‍ധിപ്പിച്ചിട്ടും സ്ത്രീകള്‍ വീട്ടില്‍പോലും സുരക്ഷിതരല്ളെന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന് അയച്ച നോട്ടീസില്‍ പറഞ്ഞു. രണ്ടാഴ്ചക്കകം വിശദമായ നടപടി റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറി, ഡി.ജി.പി, എറണാകുളം റൂറല്‍ എസ്.പി എന്നിവര്‍ക്ക് നല്‍കിയ നോട്ടീസില്‍ കമീഷന്‍ ആവശ്യപ്പെട്ടു.
ദേശീയ കമീഷനെ കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമീഷനും പട്ടികജാതി ഗോത്ര കമീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട് . മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് രണ്ട് കമീഷനുകളും കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും സമര്‍ഥരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ച് കേസിന് ഉടന്‍ തുമ്പുണ്ടാക്കാനും സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടിട്ടുണ്ട്.അതേ സമയം പട്ടികജാതി ഗോത്ര കമീഷന്‍ ജഡ്ജി പി.എന്‍. വിജയകുമാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെടുകയുണ്ടായിട്ടുണ്ട്.. പ്രശ്നത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി ,അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയ ദേശീയ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.