കശ്മീർ: ജമ്മു കശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.  ഇന്ന് 24 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. 

 


 


90 സ്വതന്ത്രർ ഉൾപ്പെടെ 219 സ്ഥാനാർത്ഥികൾ ആദ്യഘട്ടമായ ഇന്ന് ജനവിധി തേടും. കശ്മീർ താഴ്‌വരയിലെ പതിനാറും, ജമ്മുവിലെ എട്ടും മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.  തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 23.37 ലക്ഷം പേർ തങ്ങളുടെ വോട്ട് രേഖപ്പടുത്തും.  കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത്‌നാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. 14,000ത്തോളം ഉദ്യോഗസ്ഥരെയാണ് 3276 പോളിങ് സ്‌റ്റേഷനുകളിലായി വിന്യസിച്ചിരിക്കുന്നത്.

 


 

ഇതിൽ 302 എണ്ണം അർബൻ പോളിങ് സ്‌റ്റേഷനുകളും, 2974 റൂറൽ പോളിങ് സ്‌റ്റേഷനുകളും ഉൾപ്പെടുന്നതാണ്. ഓരോ പോളിങ് സ്‌റ്റേഷനുകളിലും പ്രിസൈഡിങ് ഓഫീസർ ഉൾപ്പെടെ നാല് ഇലക്ഷൻ ജീവനക്കാർ വീതം ഉണ്ടായിരിക്കും. ബിജെപിയുടെ സുനിൽ ശർമ, ശക്തിരാജ് പരിഹർ, സിപിഎം നേതാവ് യൂസഫ് തരിഗാമി, എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഗമ്മദ് ദിർ, പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൻ ഇൽതിജ മുഫ്തി എന്നിവരാണ് ആദ്യഘട്ട ജനവിധി തേടുന്ന പ്രമുഖർ. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരും.  ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ ബൂത്തിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 


 

 

COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.